ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശാർങ്ഗകോപാഖ്യാനം

തപിക്കുന്നൂ ജാതവേദൻ ഭവാൻതാൻ
പ്രഭാവാനായ് നീയൊഴിഞ്ഞില്ലൊരുത്തൻ;
ബാലർഷമാർ ഞങ്ങളേക്കാക്കണം നീ-
യകന്നെഴിഞ്ഞീടണം ഹവ്യവാഹ! 11

സ്തംബമിത്രൻ പറഞ്ഞു
നീയൊരുത്തൻ സർവ്വമഗ്നേ,നിന്നിൽ മുപ്പാരു നിലപ്പതാം
ഭൂതധാരകനല്ലോ നീ ഭരിപ്പൂ ഭുവനത്തേ നീ. 12
നീയഗ്നി നീ ഹവ്യവാഹൻ പരമാകും ഹവിസ്സു നീ
ബുധന്മാരറിയും നിന്നെയേകാനേകസ്വരൂപവനായ്. 13
ഈ മൂപ്പരും സൃഷ്ടിചെയ്തങ്ങു വഹ്ന!
കാലം വന്നാൽ ടുട്ടെരിക്കുന്നതും നീ
വിശ്വത്തിന്നിങ്ങാദിമൂലം ഭവാൻതാ-
നഗ്നേ,പിന്നീടവലംബം പരം നീ. 14

ദ്രോണൻ പറഞ്ഞു
ജീവജാലം തിന്നു മുന്നമുള്ളിൽപ്പുക്കു ജഗൽപതേ!
നിത്യവൃദ്ധൻ പചിപ്പു നീ സർവ്വവും നിന്നിൽ നില്പതാം. 15
സൂര്യാത്മാവായ് രശ്മികൾകൊണ്ടു വഹ്നേ!
ഭൂമിക്കം ഭസ്സും ഭൂമിജങ്ങൾക്കു നീരും
എല്ലാമെടുത്തുചിതംപോലെ വിട്ടും

വർഷത്താൽ നീ വായ് പു നല്ക്കുന്നു ശൂക്ര! 16
നിന്നിൽനിന്നീപ്പച്ചയിലയൊക്കുമൗഷധിയൊക്കയും
ഉണ്ടാകുന്നൂ ശൂക്ര, പരം പൊയ്കയും നൽസ്സമുദ്രവും. 17
തിഗ്മാംശോ,വരുണൻ വാണു വരും ശരണമാമിതും
ശിവൻ നീ രക്ഷ ഞങ്ങൾക്കു ഞങ്ങളെച്ചുട്ടിടായ്ക നീ 18
പിംഗാക്ഷ,ലോഹിഗ്രീവ, കൃഷ്ണവർത്മൻ ഹുതാശന‌‌‌!
കടലിൽ കുടിലന്മട്ടു ഞങ്ങളെ വിട്ടൊഴിക്കുക. 19
വൈശമ്പായനൻ പറഞ്ഞു
ബ്രഹ്മജ്ഞാന ദ്രോണനേവം ചൊന്നനേരം ഹുതാശനൻ
ദ്രോണനോടോതി നന്ദിച്ചു മന്ദപാലപ്രതിജ്ഞയാൽ. 20
അഗ്നി പറഞ്ഞു
ദ്രോണ, നീയൃഷിയാണല്ലോ വേദമാം നീ പറഞ്ഞതും
നിന്നിഷ്ടംപോലെ ചെയ്യാം ഞാനെന്നപ്പേടിച്ചിടേണ്ട നീ.
നിങ്ങളെച്ചൊല്ലി മുന്നേതാനെന്നോടാ മന്ദപാലനും
'കാടെരിക്കും ഭവാനെന്റ മക്കളെ വെടികെ'ന്നുതാൻ. 22

രണ്ടും വലുതെനിക്കെന്തു വേണ്ടൂ ഞാനുരചെയ്കടോ; 23
ഏറെ പ്രസാദിച്ചു ഞാൻ നിൻ സ്തോത്രത്താൽ ദ്വിജസത്തമ!
ദ്രോണൻ പറഞ്ഞു
ഇപ്പുച്ചകൾ പെടുത്തുന്നു ഞങ്ങൾക്കുദ്വേഗമെപ്പൊഴും 24

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/658&oldid=156986" എന്ന താളിൽനിന്ന് ശേഖരിച്ചത്