ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മയദർശനപർവ്വം


കൂട്ടത്തോടിവരെച്ചുട്ടിപൊടിച്ചാലും ഹുതാശന!

വൈശന്വായനൻ പറഞ്ഞു

അവ്വണ്ണമേ ചയ്തു വഹ്നി ശാർങ്ഗകാനുമതത്തൊടും
ദഹിപ്പിച്ചൂ ഖാണ്ഡവത്തെജ്ജ്വലിച്ചു ജനമേജയ!


245.ശാർങ് ഗകോപാഖ്യാനം

അഗ്നിശമിച്ചതിനുശേഷം,ജരിത കുഞ്ഞുങ്ങളുടെഅടുത്തു ചെല്ലന്നു. ജരിതാശിശ്രക്കളെപ്പററിഓർത്തു വ്യസനിക്കുന്നതുകണ്ടു് സാപത്ന്യജന്യമാ യഅസുയനിമിത്തം ലപിതയാൽ പരിത്യക്തനായ മന്ദപാലനും അവിടെ എത്തിച്ചേരുന്നു.ജരിതയും മക്കളും മന്ദപാലനെ അവഗണിക്കുന്നു. മന്ദപാലന്റ പരിഭവവാക്കുകേട്ടു് ജരിതാപുത്ന്മാർ അച്ഛനെ സേവിച്ച് അടുത്തുകടന്നു.


വൈശമ്പായൻ പറഞ്ഞു

മന്ദപാലൻ കൗരവേന്ദ്ര,മക്കളിൽ ചിന്ത തേടിനാൻ
അഗ്നിയോടോതിയേല്പിച്ചിതെന്നാലും സുഖമെന്നിയേ. 1
പുത്രത്തിപൂണ്ടുലപിതതന്നോടായവനോതിനാൻ.
മന് ദപാലൻ പറഞ്ഞു

ലപിതേ,എന്റെ പൈതങ്ങൾ ശക്തരാമോ നിജാലയേ 2
ഏറ്റം തീ കത്തിടുന്നേരം കറ്റു ചുറ്റി വരുംവിധൗ
വിട്ടൊഴിക്കാൻ, കുഴിങ്ങീടും കഷുമെന്റെ കുമാരൻ . 3
അവരെക്കാക്കുവാൻ ശക്തിയാകതേ പാവമമ്മയും
പുത്രത്രാണം കണ്ടിടാതെ പേത്തുമാത്തിയിലാണ്ടിടും. 4
പൊങ്ങവാനും പറക്കാനും പാടില്ലാത്തെന്റെ മക്കളെ
പാർത്തു ദുഃഖിച്ചു കരയും പേർത്തുമോടിയുഴന്നിടും. 5
എന്താവോ ജരിതാരിക്കു സാരിസൃക്കനുമെനന്തുവാൻ
എന്താണാസ്തംബമിത്രന്നെന്താ ദ്രോണന്നെന്തവൾക്കുമോ? 6
വൈശന്വായനൻ പറഞ്ഞു

ഏവം കാട്ടിൽ കരഞ്ഞീടും മന്ദപാർഷിയോടുടാൻ
അസൂയയോടും ലപിത പറഞ്ഞാളിതു ഭാരത! 7
ലപിത്ത പറഞ്ഞു

അങ്ങുരച്ചോരൃഷികളാം മക്കളിൽ ചിന്ത വേണ്ട തേ
തേജോവീര്യാഢ്യരാബ്ബാലർക്കുണ്ടാകില്ലഗ്നിയാൽ ഭയം. 8
അഗ്നിയോടോതിയില്ല നീയവരേ ഞാനിരിക്കവേ?
അവ്വണ്ണമെന്നേറ്റിരിപ്പുണ്ടല്ലോ ദേവൻ ഹുതാശൻ. 9
ലോകപാലൻ ചൊന്ന വാക്കു തെറ്റിച്ചീടില്ലൊരിക്കലും
ബന്ധുകൃത്യമിതൊന്നാൽ നിൻ ചിത്തം സ്വാസ്ഥ്യപ്പെടും ദൃഢം
എൻ വിദ്വേഷിണിയായീടുമവളെപ്പാർത്തു കേഴ്പതാം
അവളിൽ പണ്ടുള്ളമട്ടീയിവളിൽ സ്നേഹമില്ലാ തേ. 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/659&oldid=156987" എന്ന താളിൽനിന്ന് ശേഖരിച്ചത്