ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഭാപർവ്വം

സഭാക്രിയാപർവ്വം

നാരയണനെയും സാക്ഷാൽ നരനാം നരനേയുമേ സരസ്വതീദേവിയേയും നമിച്ചു ജയമോതുകം

1.സഭാസ്ഥാനനിർണ്ണയം

കൃഷ്ണന്റെ ആജ്ഞയനുസരിച്ച് മയൻ പാണ്ഡവർക്കുവേണ്ടി ഒരു ദിവ്യ സഭ നിർമ്മിക്കാൻ പുറപ്പെടുന്നു.


വൈശന്വൻ പറഞ്ഞു
വസുദേവൻ കേട്ടിരിക്കെപ്പാർത്ഥനോടോതിനാൻ മയൻ
വീണ്ടും വീണ്ടും പൂജചെയ്തു കൈ കൂപ്പിക്കൊണ്ടു ഭംഗിയിൽ. 1
മയൻ പറഞ്ഞു
ഇക്രുദ്ധക്രഷ്ണങ്കൽനിന്നും കത്തു വഹ്നിയിൽനിന്നുമേ
അങ്ങെന്നെക്കാത്തു കൗന്തേയ,ചൊല്ക ചെയ്യേണ്ടതെന്തു ഞാൻ?
അർജ്ജുനൻ പറഞ്ഞു
അങ്ങെല്ലാം ചെയ്തു,നന്നായിവരും പൊയ്ക്കൊൾക ദനവ!
പ്രീതിനാക ഭവാനെന്നിൽ,പ്രീതരാം ഞങ്ങൾ നിങ്കലും. 3
മയൻ പറഞ്ഞു
ചേരും വിഭോ,ഭവാനേവം പറഞ്ഞതു നരഷഭ!
പ്രീതിപുർവ്വം കുറഞ്ഞോന്നു ചെയ് വാനിച്ഛിപ്പുതുണ്ടു ഞാൻ. 4
ദാനവന്മാർക്കുള്ള വിശ്വകർമ്മാവു കവിയാണു ഞാൻ
ആ ഞാനതിന്നു തക്കൊന്ന ചെയ് വാനിച്ഛിപ്പു പാണ്ഡവ! 5
അർജ്ജുനൻ പറഞ്ഞു
പ്രാണകൃച് ഛ്രത്തിൽനിന്നിട്ടു രക്ഷിച്ചെന്നോർത്തിടുന്നു നി
ആ നിലയ്ക്കൊന്നു നിന്നാലെ ചെയ്യിക്കാവോന്നതല്ല മേ. 6
ഭവാന്റെ മോഹം പഴുതേയാക്കാനും വയ്യ ദാനവ!
കൃഷ്ണന്നെന്തെങ്കിലും ചെയ്യു ചെയ്താമനെനിക്കുമേ. 7
വൈശമ്പായൻ പറഞ്ഞു
മയൻ ചോദ്യം തുടർന്നപ്പോൾ മാധവൻ ഭരതഷഭ!
ഇവനോടെന്തു കല്പിപ്പതെന്നു ചിന്തിച്ചു തെല്ലിട. 8
പിന്നെയൊന്നോർത്തുറച്ചിട്ടാ ലോകനാഥൻ പ്രജാപി
സഭാ തീർക്കേണമെന്നായി മയനോടോതി മധവൻ. 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/666&oldid=156995" എന്ന താളിൽനിന്ന് ശേഖരിച്ചത്