ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പടയിൽ പ്രാണനും നിനക്കായ് വെടിയില്ലയോ? 52

യുദ്ധകാര്യത്തിലൊക്കേയുമിച്ചപോലെ തനിച്ചൊരാൾ
കാമാൽ കല്പന തെറ്റിച്ചു ചെയ്യുന്നില്ലല്ലി തെല്ലമേ? 53

പൗരുഷത്താൽ ശോഭനമാം കാര്യം പറ്റിച്ച പുരുഷൻ
നേടുന്നില്ലേ മാനമോടു മന്ന, വേതനവൃദ്ധിയെ? 54

വിദ്യാവിനീതരായ് ജ്ഞാനം തെളിഞ്ഞുള്ളോരു മർത്ത്യരെ
ഗുണാർഹതയ്ക്കൊത്തവണ്ണം ദാനാൽ മാനിപ്പതില്ലയോ? 55

തനിക്കുവേണ്ടിച്ചത്തോരും വ്യസനം പൂണ്ട മർത്ത്യരും
വേട്ട പത്നികളേ വേണ്ടും വണ്ണം നീ കാപ്പതില്ലയോ? 56

ഭയപ്പെട്ടോ ക്ഷയിച്ചിട്ടോ പോരിൽ തോറ്റോ വിരോധിതാൻ
കീഴിൽ വന്നാൽ പാർത്ഥ, പുത്രമട്ടിൽ പാതിപ്പതില്ലയോ? 57

സമവിശ്വാസ്യനായ് പൃത്ഥ്വിക്കൊക്കയും പൃത്ഥിവീപതേ!
മാതാപിതാക്കളെപ്പോലെ വർത്തിച്ചീടുന്നതില്ലയോ? 58

ശത്രുവിൻ വ്യസനം കണ്ടുകിട്ടുമ്പോൾ ഭരദർഷഭ
ബലം മൂന്നുവിധം പാർത്തങ്ങുടൻ പൊരുവതില്ലയോ? 59

പടയ്ക്കു പോവതില്ലേ നീ കരം കണ്ടാലരിന്ദമ!
പാർഷ്ണിമൂലോദ്യമപരാജയങ്ങളുമരിഞ്ഞുടൻ. 60

മുൻകൂട്ടിത്തൻ ഭടൻന്മാർക്കു ശമ്പളം നൽകി മന്നവ!
പരരാഷ്ട്രത്തിലുള്ളോരു പടയാളിവരർക്കു നീ 61

യോഗ്യതയ്ക്കൊത്തു രത്നങ്ങൾ ഗുഢം നല്കുന്നതില്ലയോ?
വിജിതേന്ദ്രിയാനായ്ത്തന്നെത്തന്നെ മുന്നേ ജയിച്ചു നീ 62

അജിതേന്ദ്രിയമൂഢാരിനിരയേ വെൽവതില്ലയോ?
ശത്രുക്ഷിതിക്കു നീ പോകും നേരം മുൻപേല്പതില്ലയോ? 63

സാമം ദാനം ഭേദമേവം ദണ്ഡമെന്നീ ഗുണങ്ങൾതാൻ?
മൂലം ദൃഢീകരിച്ചല്ലേ പരന്മാരോടെതിർപ്പു നീ 64

ജയിപ്പാൻ വിക്രമിപ്പീലേ ജയിച്ചാൽ കാപ്പതില്ലയോ?
എട്ടംഗങ്ങളൊടൊത്തുള്ള നാലുജാതിപ്പെരമ്പട 65

ബലിരക്ഷയിൽ നിൻ വൈരിക്ഷപണം ചെയ്‌വതില്ലയോ?
തരിയും പിടിയും ശത്രുരാഷ്ട്രത്തിങ്കൽ പരന്തപ! 66

വിട്ടിടാതങ്ങരികളെപ്പോരിൽ കെല്ലുന്നതില്ലയോ?
നിജാരിരാഷ്ട്രങ്ങളിൽ നിന്നാൾക്കാർ പലരുമങ്ങനെ 67

അർത്ഥങ്ങൾ കാത്തു നില്പീലേ രക്ഷിപ്പീലേ പരസ്പരം?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/679&oldid=157009" എന്ന താളിൽനിന്ന് ശേഖരിച്ചത്