ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വജ്ഞാതി ഗുരുവൃദ്ധന്മാർ ദേവന്മാർ താപസോത്തമർ 102

ശുഭചൈത്യദ്രുവിപ്രന്മാരിവരെക്കൂപ്പുമല്ലി നീ?
ശോകക്രോധങ്ങളെയൊഴിക്കുന്നീലേ കുറ്റമറ്റ നീ 103

മംഗളം കയ്യിലായ് മൂന്നിലിങ്ങെത്തുന്നില്ലയോ ജനം?
ഇതല്ലയോ നിന്റെ ബുദ്ധിയിതല്ലേ നിന്റെ വൃത്തിയും 104

ആയുര്യശോവൃദ്ധിയോടും ധർമ്മകാമാർത്ഥദൃഷ്ടിയിൽ?
ഈ ബുദ്ധിയോടിരിപ്പോന്റെ നാടു കഷ്ടപ്പെടാ ദൃഢം 105

ആ മന്നൻ മന്നശേഷം വെന്നത്യന്തം സുഖമാണ്ടീടും.
ശുദ്ധാത്മാവാം നല്ലവനെക്കള്ളക്കൂറും പിണച്ചഹോ! 106

അദൃഷ്ടശാസ്രുരാം ലുബ്ധർ കൊല്ലുന്നില്ലല്ലി തെല്ലുമേ?
തൊണ്ടിയോടും തസ്കരനെ വെളിവായിപ്പിടിക്കലും 107

തജ്ഞന്മാരിഹ ലോഭത്താൽ വിടുന്നില്ലല്ലി മന്നവ!
ആഢ്യന്റെയും ദരിദ്രൻതന്റെയും കാര്യങ്ങളിൽ പ്രഭോ! 108

തെറ്റായ് വിധിക്കുന്നല്ലല്ലി കോഴ വാങ്ങിച്ചു മന്ത്രിമാർ?
നാസ്തിക്യമനൃതം കോപം തെറ്റേവം ദീർഗ്ഘസൂത്രത 109

ബുധരെക്കാണായ്ക മടി മറ്റൊന്നിൽ മതി മാറുക
ഒരുഭാഗം വിചാരിക്ക മൂഢരോടൊത്തു ചിന്തനം 110

തീർപ്പുചെയ്താൽ നടത്തായ്ക മന്ത്രം രക്ഷിച്ചീടായ്കയും
മംഗളാദ്യങ്ങൾ ചെയ്യായ്ക മുറ്റും പെടപെടച്ചിലും 111

പതിന്നാലീ രാജദോഷമൊഴിക്കുന്നില്ലയോ ഭവാൻ?
പേരുറച്ച നൃപന്മാരുവയാലേ നശിക്കുമേ. 112

വേദം സഫലമാണല്ലേ ധനം സഫലമല്ലയോ
ഭാര്യാസാഫല്യമില്ലല്ലീ ശ്രുതസാഫല്യമില്ലയോ? 113

യുധിഷ്ഠിരൻ പറഞ്ഞു

എങ്ങനെ വേദസാഫല്യം ധനസാഫല്യമെങ്ങനെ?
ഭാര്യാസാഫല്യമെമ്മട്ടിൽ ശ്രുതസാഫല്യമെങ്ങനെ? 114

നാരദൻ പറഞ്ഞു

അഗ്നിഹോത്രഫലം വേദം, ദാനഭോഗഫലം ധനം,
രതിപുത്രഫലം പത്നി, ശീലവൃത്തഫലം ശ്രുതം. 115

വൈശമ്പായനൻ പറഞ്ഞു

ഇതു ചെല്ലി മുനിശ്രേഷ്ടൻ തപസ്സേറിയ നാരദൻ
വീണ്ടും ചോദിച്ചു ധർമ്മിഷ്ഠ ധർമ്മപുത്രനൊടിങ്ങനെ. 116

നാരദൻ പറഞ്ഞു

ദൂരെ നിന്നിട്ടു ലാഭത്തിന്നിങ്ങെത്തുന്ന വണിഗ്ജനാൽ
നിരക്കു ശുല്ക്കം താനല്ലേ വാങ്ങുന്നു ശുല്ക്കജീവികൾ? 117

നിൻ പുരം രാഷ്ട്രമിവയിലൻപിൽ മാനിതരാമവർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/682&oldid=157013" എന്ന താളിൽനിന്ന് ശേഖരിച്ചത്