ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാമാനമാനയയിപ്പീലേ ചതിവഞ്ചനയെന്നിയേ? 118

വൃദ്ധന്മാരഥ വിജ്ഞന്മാർ ധർമ്മാർത്ഥങ്ങളറിഞ്ഞവർ
ഓതിക്കേൾക്കുന്നതില്ലേ നീ ധർമ്മാർത്ഥവചനങ്ങളെ? 119

കൃഷിതന്ത്രം പശുഫലം പുഷ്പം ധർമ്മിതൊക്കയും
വർദ്ധിപ്പാൻ മധുവും നെയ്യും വിപ്രർക്കേകുന്നതില്ലയോ? 120

നാലു മാസത്തിലുതകും ദ്രവ്യോപകരണം ഭവാൻ
എപ്പോഴുമെല്ലാശ്ശില്പിക്കും കല്പിച്ചീടുന്നതില്ലയോ? 121

ചെയ്തെല്ലാം കാണ്മതില്ലേ ചെയ്തോനേ വാഴ്ത്തിടുന്നിതോ
മാനിച്ചു സത്സമാജത്തിൽ സൽക്കരിക്കുന്നതില്ലയോ? 122

സൂത്രങ്ങളൊക്കെക്കൈക്കൊള്ളുന്നില്ലയോ ഭരതർഷഭ!
ഹയസൂത്രം ഹസ്തിസൂത്രം രഥസൂത്രമിവണ്ണമേ? 123

നിൻ ഗൃഹത്തിൽ പഠിച്ചീടുന്നില്ലേ ഭരതപുംഗമ!
ധനുർവ്വേദത്തിന്റെ സൂത്രം നഗരേ യന്ത്രസൂത്രവും? 124

അസ്രുങ്ങളൊക്കെയും ബ്രഹ്മദണ്ഡവും വിഷയോഗയും
അറിഞ്ഞിരിപ്പില്ലയോ നീ ശത്രുനാശനകാരണം? 125

തീഭയം സർപ്പഭയവും രോഗരക്ഷോഭയങ്ങളും
തീർത്തു രക്ഷിച്ചിടുന്നില്ലേ സ്വന്തം രാഷ്ട്രത്തിനെബ്‌ ഭവാൻ? 126

അനാഥരാമന്ധമൂക പംഗു വ്യംഗജനത്തെയും
അച്ഛനെപ്പോലെ പാലിക്കുന്നില്ലേ ഭിക്ഷുജനത്തെയും? 127

ആറനർത്ഥം പിൻപുറത്തായ് തള്ളീടുന്നില്ലയോ ഭവാൻ
നിദ്രാലസ്യം ഭയം ക്രോധം മൃദുത്വം ദീർഗ്ഘസൂത്രതയ? 128

വൈശമ്പായനൻ പറഞ്ഞു

കുരുപ്രവീരൻ മഹിതാനുഭാവൻ
വിപ്രേന്ദ്രവാക്കിങ്ങനെ കേട്ടനേരം
നമിച്ചു പാദങ്ങൾ പിടിച്ചു നന്ദ്യാ
ഭേവഷിയാം നാരദനോടു ചൊന്നാൻ: 129

"കല്പിച്ചമട്ടിങ്ങനെ ചെയ്തുകൊള്ളാം
വർദ്ധിക്കുന്നു പ്രജ്ഞയൊട്ടേറെയും മേ."
ഏവം ചൊല്ലിട്ടാവിധം ചെയ്തു ഭ്രപൻ
നേടിക്കൊണ്ടാനാഴിയാൽ ചൂഴുമൂഴി. 130

നാരദൻ പറഞ്ഞു

ചതുർവ്വർണ്ണ്യം കാക്കുവാനീ രീതി വാഴുന്ന മന്നവൻ
മന്നിൽ സുഖം രമിച്ചിന്ദ്രമന്ദിരത്തിൽ ഗമിച്ചിടും. 131

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/683&oldid=157014" എന്ന താളിൽനിന്ന് ശേഖരിച്ചത്