ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലോകപാലാസഭാഖ്യാനപർവ്വം


പിതൃക്കളും ദേവകളും സാദ്ധ്യരും മഖിമുഖ്യരും 13

ശാന്തരായ് മറ കണ്ടോരുമുനീന്ദ്രരുമെഴുന്നതാം.
നിനക്കു കേൾപ്പാനുണ്ടാശയെന്നാലോ ഭരതർഷഭ! 14

വൈശമ്പായനൻ പറഞ്ഞു

ഇമ്മട്ടു നാരദൻ ചൊല്കെദ്ധർമ്മരീജൻ യുധിഷ്ഠിരൻ
കൈകൂപ്പിത്തമ്പിമാരോടു സർവ്വവിപ്രേന്ദ്രരോടുമേ 15

ഉണർത്തിച്ചു ധർമ്മപുത്രൻ ശ്രീനാരദനോടിങ്ങനെ.

യുധിഷ്ഠിരൻ പറഞ്ഞു

കേൾപ്പാനിച്ഛിക്കുന്നു ഞങ്ങൾ ചൊല്കങ്ങാസ്സഭയൊക്കയും 16

എന്തിനാൽ തീർത്തവയവ ദീർഗ്ഘവിസ്താരമെത്രയാം?
ഉപാസിപ്പവരാരാണസഭയിൽ ബ്രഹ്മദേവനെ? 17

ആരെല്ലാമാണിന്ദ്രനേയും സൗരിയാം യമനേയുമേ
പാശിവിത്തേശ്വരരെയുപാസിപ്പവരാരുവാൻ? 18

ഇതൊക്കയും യഥാന്യായം ബ്രഹ്മർഷേ, നീ വദിക്കവേ
കേൾക്കേണിമിക്കൂടിനില്ക്കും ഞങ്ങൾക്കുണ്ടതികൗതുകം. 19

വൈശമ്പായനൻ പറഞ്ഞു

എന്നു പാണ്ഡവനോതിക്കേട്ടന്നു നാരദനോതിനാൻ:
"ക്രമത്തിലാദ്ദിവ്യസഭയൊക്കയും കേട്ടുകൊള്ളുക." 20

7.ശക്രസഭാവർണ്ണനം

ദേവലോകത്തുള്ള ഇന്ദ്രസഭയുടെ പ്രത്യകതകൾ നാരദൻ വർണ്ണിച്ചു കേൾപ്പിക്കുന്നു.


നാരദൻ പറഞ്ഞു

ഇന്ദ്രന്റെ സഭയോ ദിവ്യഭാസ്സൊടും കർമ്മസിദ്ധയാം
അർക്കപ്രകാശം കൈക്കൊണ്ടു ശക്രൻതാൻ തീർത്ത കൗരവ! 1

നൂറു യോജന വിസ്താരം നൂറ്റൻപതിഹ നീളവും
അഞ്ചു പൊക്കവുമായ് വാനിലെങ്ങുമേ സഞ്ചരിപ്പതാം. 2

ജരാശോകശ്രാന്തിപീഡയറേറ്ററം ശുഭയസ്സഭ
രമ്യവേശ്മാസനത്തോടും ദിവ്യവൃക്ഷാഭയാർന്നതാം. 3

ആസ്സഭയ്ക്കുള്ളിലാണല്ലോ ഭദ്രപീഡത്തിൽ വാസവൻ
കാന്തിസമ്പത്തൊത്തു ശചിയിന്ദ്രാണിയൊടു വാഴ്പതും, 4

ചൊല്ലവല്ലാത്തഴകൊടും ലോഹിതാംഗൻ കിരീടിയായ്
വിരജോവസ്രുമാല്യാഢ്യൻ ശ്രീകീർത്തിദ്യുതിസംയുതൻ. 5

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/685&oldid=157016" എന്ന താളിൽനിന്ന് ശേഖരിച്ചത്