ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഐരാവതജ്വേഷ്ടരായ സോദരർക്കു തൊഴുന്നു ഞാൻ.
കുരുക്ഷേത്രത്തിങ്കൽ വാണോൻ പണ്ടു ഖാണ്ഡവമാണ്ടവൻ. 137
കുണ്ഡലാർത്ഥം പ്രസാദിക്ക നാഗരാജാവു തക്ഷകൻ
ആത്തക്ഷകാശ്വസേനൻമാർനിത്യം കൂടി നടപ്പവർ. 138
കുരുക്ഷേത്രത്തിങ്കലിക്ഷുമതിയാറ്റിൽ വസിക്കവേ
തക്ഷകന്നൊടുവുണ്ടായോൻ ശ്രുതസേനാഭിധൻ സുതൻ. 139
മഹദ്യൂമാവിൽ നാഗേന്ദ്രമഹ്വത്ത്വം കാത്തിരിപ്പവൻ
മഹാത്മാവാമവന്നെന്നുമിഹാനേകം തൊഴുന്നു ഞാൻ. 140
ഇത്ഥം വിപ്രർഷിയായീടുമുത്തങ്കൻ നാഗമുഖ്യരെ
സ്തുതിച്ചുകൊണ്ടിതെന്നിട്ടും കിട്ടീലാ കുണ്ഡലദായം. 141

ഇങ്ങനെ സ്തുതിച്ചിട്ടും ആ നാഗത്തിൽനിന്നു കുണ്ഢലം കിട്ടാതെ നില്ക്കുമ്പോൾ നൂലു വേമത്തിൽ* കേറ്റി വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെ കണ്ടു. ആ യന്ത്രത്തിൽ കറുത്തും വെളുത്തുമുള്ള നൂലുകളും ആറു കുമാരന്മാർ ചുറ്റിക്കുന്നതും പന്ത്രണ്ട് അരങ്ങളുള്ള ചക്രവും കണ്ടു. വേറെ ഒരു പുരുഷനേയും നല്ല ഒരു കുതിരയേയും കണ്ടു. 142 ‌അവൻ മന്ത്രപ്രായങ്ങളായ ഈ ശ്ലോകങ്ങളെക്കൊണ്ടു് അവരെ സ്തുതിച്ചു. 143

മുന്നൂറുമിങ്ങർവ്വതുമെണ്ണമുണ്ടീ
യന്ത്രത്തിങ്കൽ ചേർത്തിരിക്കുന്നു മദ്ധ്യേ
ചക്രത്തിന്നുണ്ടിരുപന്തീരരങ്ങൾ
ചുറ്റിക്കുന്നുണ്ടാറു കുമാരകന്മാർ 144
ഈ യന്ത്രത്തിൽ തന്വികൾ വിശ്വരൂപ-
മാരാ നൂൽനെയ്ത്തുണ്ടു നടത്തീടുന്നു
ശൂക്ലാസിതങ്ങളെ മാറ്റിപ്പിണച്ചീ -
ബ്ഭൂതങ്ങളേയും ഭുവനങ്ങളേയും 145
വജ്രം ധരിപ്പോൻ ഭുവനം ഭരിപ്പോൻ
വൃത്രന്റെ കാലൻ നമുചിക്കന്തകൻതാൻ
കൃഷ്ണാംബരതദ്വിതയം ചാർത്തുമീശൻ
സത്യാനൃത്തങ്ങളെ വേറെ തിരിപ്പൂ 146
അംഭസ്സുൾക്കൊണ്ടാദ്യനാമാഗ്നിയാകും
അശ്വത്തിനേ വാഹനമാക്കിവെപ്പോൻ
പരം ജഗൽപതി മുപ്പാരിനീശൻ
പുരന്ദരൻ കനിവാൻ കൈതൊഴുന്നേൻ 147

അതിനുശേഷം ആ പുരുഷൻ ഉത്തങ്കനോടുപറഞ്ഞു. "നിന്റെയീ സ്തോത്രംകൊണ്ടു ഞാൻ സന്തോഷിച്ചു. നിനക്കെന്താണിഷ്ടം ചെയ്യേണ്ടതു്?" അവൻ ആ പുരുഷനോട് പറഞ്ഞു: 148

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/70&oldid=215208" എന്ന താളിൽനിന്ന് ശേഖരിച്ചത്