ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈകാതെ നീ മഹാരാജ, രാജസൂയം നടത്തുമേ. 26
നിശ്ശങ്കം രാജസൂയത്തെനിനച്ചാലും നരാധിപ!

വൈശമ്പായനൻ പറഞ്ഞു
എന്നു വെവ്വേറെയും പിന്നെച്ചേർന്നുംചൊല്ലീ സുഹൃജ്ജനം. 27

ധർമ്മ്യം ധൃഷ്ടം ശ്രേഷ്ഠമിഷ്ഠമവർ ചൊല്ലിയൊരാ മൊഴി
കേട്ടു കൈക്കൊണ്ടു ഹൃദയമകൊണ്ടു പാണ്ഡുസുതൻ മഹാൻ. 28

സുഹൃജ്ജനോക്തി കേട്ടിട്ടും സ്വയോഹ്യംതാനറിഞ്ഞുമേ
വീണ്ടും വീണ്ടും മനം വെച്ചു രാജസൂയത്തിനാ നൃപൻ. 29

സോദരന്മാരൊടും ധീമാനൃത്വിക്കുകളൊടും സമം
മന്ത്രിമാരോടുമൊന്നിച്ചു ധർമ്മരാജൻ യുധിഷ്ഠിരൻ 30

ധൗമ്യവ്യാസാദ്യരൊടുമായ് മന്ത്രിച്ചൂ മന്ത്രവിത്തമൻ.

യുധിഷ്ഠുരൻ പറഞ്ഞു

സാമ്രാജ്യക്രതുവായോരീ രാജസൂയം നടത്തുവാൻ 31
ശ്രദേധവെച്ചോതുമെന്നാശ കലാശിക്കുന്നതെങ്ങനെ?

വൈശമ്പായനൻ പറഞ്ഞു

ഏവം രാജാവു ചൊന്നപ്പോളേവരും ധരണീപതേ! 32
കാലേ ചൊന്നാർ ധർമ്മരാജയുധിഷ്ഠിരനൊടിങ്ങനെ:

“രാജസൂയമഹായാഗത്തിന്നങ്ങന്നേററമർഹനാം. “ 33

ഋത്വിങ് മുനിന്ദ്രരീവണ്ണം പൃത്ഥ്വീസനൊടു ചൊന്നതിൽ
അവന്റെ മന്ത്രി ഭ്രാതാക്കളാ വാക്കേററാദരിച്ചുതേ. 34

ആ മന്നവൻ മഹാപ്രാജ്ഞൻ തനിയേ വീണ്ടുമാത്മവാൻ
വിചാരിച്ചൂ ലോകഹിതമായ് വരാനാ പൃഥാസുതൻ. 35

ദേശകാലങ്ങളും പിന്നെയായവ്യയവുമോർത്തവൻ
ബുദ്ധികൊണ്ടോർത്തു ചെയ്യുന്ന ബുദ്ധിമാൻ മാഴ്കിടാതെയാം. 36

തനിച്ചു നിശ്ചയിച്ചാലീ യജ്ഞ ക്രിയ നടത്തുവാൻ
പാററില്ലെന്നു വിചാരിച്ചു കാര്യം യത്നാൽ വഹിപ്പവൻ. 37

കാര്യം തീർച്ചപ്പെടുത്താനാ കൃഷണനാകും ജനാർദ്ദനൻ
സർവ്വലോകത്തിലും മുഖ്യനെന്നുറച്ചു മനസ്സിനാൽ 38

അപ്രമേയൻ മഹാബാഹു കാമത്താൽ മർത്ത്യനായവൻ
ദേവസമ്മിതമർമ്മത്താൽ യോഗ്യനെന്നോർത്തു പാണ്ഡവൻ 39

അറിയാതില്ലവന്നൊന്നും വയ്യാതില്ലൊരുകർമ്മവും
അവൻ താങ്ങാത്തതൊന്നില്ലയെന്നും കണ്ടിതു കണ്ണനിൽ. 40

നിഷ്ഠയോടീബ്ബുദ്ധി കണ്ടു കുന്തീപുത്രൻ യുധിഷ്ഠിരൻ
ഗുരുവാം ലോകഗുരുവിന്നയച്ചാനൊരു ദൂതനെ 41

പായും തേരേറിയാ ദൂതൻ പോയി യാദവസന്നിധൗ
ദ്വരകാപുരിയിൽ കണ്ടൂ ദ്വരകേശൻ മുകുന്ദനെ 42

പാർത്ഥൻ കാണ്മാനാഗ്രഹിക്കെക്കാണ്മാനിച്ഛിക്കുമേച്യുതൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/702&oldid=157036" എന്ന താളിൽനിന്ന് ശേഖരിച്ചത്