ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോജനാന്തേ നൂറു വാതിലാം മതിൽ കാവലോടുമേ.
പതിനേഴു മഹാവീരക്ഷത്രിയോത്തമരക്ഷയിൽ 56

പതിനെണ്ണായിരം ഭ്രാതാക്കളൊക്കും ഞങ്ങൾ തൻ കുലേ.
ആഹുകന്നോ നൂറു മക്കളോരോരുത്തർ സുരോപമർ 57

ഭ്രാതാവൊത്തച്ചാരുദേഷ്ണൻ ശൈനേയൻ ചക്രദേവനും
ഞാനും പ്രദ്യമ്നനും പിന്നെസ്സാംബൻ ശൗരിസമൻ രണേ 58

മഹാരഥന്മാരേഴേവം കേൾക്ക മററുള്ളപേർകളെ.
കൃതവർമ്മാവനാധൃഷ്ടി സമീകൻ സമിതിഞ്ജയൻ 59

കങ്കൻ താൻ ശങ്കതാൻ കുന്തിയിവരേഴു മഹാരഥർ.
രണ്ടു ഭോജാന്ധകസുതർ വൃദ്ധൻ ഭൂപതി പത്തിവർ 60

വജ്രസംഹനനന്മാരാം വീരാററം മഹാരഥർ
മദ്ധ്യദേശം പാർത്തു വൃഷ്ണിമധ്യത്തിങ്കലിരിപ്പതാം. 61

അങ്ങോ സാമ്രാജ്യഗുണമൊത്തുള്ളോൻ ഭരതസത്തമ !
ആത്മാവിനെ ക്ഷത്രസമ്രാട്ടാക്കീടേണ്ടതു യുക്തമാം. 62

മഹാബലൻ ജരാസന്ധൻ ജീവിക്കുമ്പോളസാദ്ധ്യമാം
രാജസൂയം നടത്തീടാനെന്നെൻപക്ഷം മഹീപതേ! 63

അവൻ മന്നവരേ വെന്നു തടഞ്ഞിട്ടു ഗിരിവ്രജേ
സിംഹമാനകളേശ്ശൈലഗുഹയിൽ ചേർത്തവണ്ണമേ. 64

അജ്ജരാസന്ധരാജാവോ നരാധിപഗണത്തൊടും
മഹാത്മാവാം മഹാദേവ ഗൗരീശനെയരിന്ദമ ! 65

വൻതപസ്സാലെ സേവിച്ചു ജയിച്ചു പാർത്ഥിവേന്ദ്രരെ
പ്രതിജ്ഞയ്ക്കുളള കരയിലെത്തി പാർത്ഥിവസത്തമൻ. 66

സൈന്യമദ്ധ്യത്തിലമരും മന്നരേ വെന്നുവെന്നവൻ
പുരത്തിലാക്കിബ്ബന്ധിച്ചു ചമച്ചൂ പുരുഷവ്രജം. 67

ഈ ഞങ്ങളും മഹാരാജ, ജരാസന്ധഭയത്തിനാൽ
മധുരാപുരി കൈവിട്ടു ദ്വാരകാപുരി വാഴ്വതാം. 68

ഈ യജ്ഞത്തെ മഹാരാജ, നീ ചെയ് വാനാഗ്രഹിക്കിലോ
അവരേ വിടുവാൻ നോക്കൂ ജരാസന്ധവധത്തിനും. 69

അല്ലാതെകണ്ടീയാരംഭം നടക്കാ കുരുനന്ദന !
രാജസൂയം വേണ്ടവണ്ണമെല്ലാം ചെയ്വാൻ മഹാമതേ 70

ഇതെന്മതം മഹാരാജ, നിന്മതം ചൊല്ലുതെന്തുവാൻ?
ഈസ്ഥതിക്കൊന്നെന്തു വേണ്ടു യുക്ത്യാ ചിന്തിച്ചുചൊല്ലണം. 71

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/707&oldid=157041" എന്ന താളിൽനിന്ന് ശേഖരിച്ചത്