ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീകൃഷ്ണൻ പറഞ്ഞു

കാര്യത്തിലേർപ്പടും മുഗ്ദ്ധനനുബന്ധങ്ങൾ നോക്കിടാ 14

അതിനാലാ സ്വാർത്ഥി മുഗ്ദ്ധവൈരിയെപ്പാർത്തടങ്ങിടാ.
കരത്യാഗാൽ യൗവനാശ്വി പാലനത്താൽ ഭഗീരഥൻ 15

തപോവീര്യാൽ കാർത്തവീര്യൻ ബലത്താൽ ഭരതൻ വിഭു
ഋദ്ധിയാലേ മരുത്തൻ സമ്രാട്ടായോരിവരൈവർപോൽ 16

സാമ്രാജ്യം നേടുമങ്ങയ്ക്കോ സർവ്വംകൊണ്ടും യുധിഷ്ഠിര !
വശ്യതന്ത്രങ്ങൾ നോക്കീടിലേവം സദ്യുഗധർമ്മമായ് 17

നിഗ്രാഹ്യന്റെ നിലയ്ക്കെത്തീ ധർമ്മാർത്ഥ നയലക്ഷണാൽ
ബാർഹദ്രഥൻജരാസന്ധൻ ധരിക്ക ഭരതർഷഭ ! 18

ഇണങ്ങിനില്പില്ലവനിൽ നൂറു വംശത്തിലൂഴിപർ
അതിനാൽ ബലമായ് ചെയ്യുന്നിതു സാമ്രജ്യമായവൻ; 19

രത്നം കൊടുത്തുപാസിപ്പൂ ജരാസന്ധനെയാ നൃപർ
എന്നിട്ടും തെളിയുന്നില്ലാ മൗഢ്യാൽ ദുർന്നയമാർന്നവൻ. 20

മൂർദ്ധാഭിഷിക്തനൃപനെ പ്രധാനി ബലമുള്ളവൻ
കീഴടക്കുന്നിതവനു ഭാഗമില്ലാതെയില്ലിഹ ! 21

ഏവം സർവ്വരെയും വെന്നു ജരാസന്ധൻ പ്രതാപവാൻ
അവനെദ്ദുർബ്ബലതരൻ കൗന്തേയൻ വെൽവതെങ്ങനെ. 22

പശുപാലഗൃഹേ പൈക്കൾമട്ടിത്തെളിക്കാകിൽ
ജീവിതപ്രീതിയുണ്ടാമോ നൃപർക്കു ഭരതർഷഭ ! 23

ക്ഷത്രിയൻ ശസ്ത്രമരണനല്ലോ സൽകൃതനായവൻ
അതിനാലൊത്തു നമ്മൾക്കു ബാധിക്കാം മഗധേന്ദ്രനെ. 24

എണ്പത്താറും ജരാസന്ധൻ പതിന്നാലും നരേന്ദ്രരെ
പിടിച്ചിട്ടിട്ടുണ്ടുടനേ ക്രൂരകൃത്യം നടത്തുമേ. 25

അതിൽ തടസ്സം ചെയ്യുന്നോനതിയാം കീർത്തി നേടിടും
ജരാസന്ധജയം ചെയ്തോൻ സമ്രാട്ടായും വരും ദൃഢം. 26

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/709&oldid=157043" എന്ന താളിൽനിന്ന് ശേഖരിച്ചത്