ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനുത്സാഹം ദുർബ്ബലനവ്വണ്ണം തെററു ബലിഷ്ഠനും;
രണ്ടും വിനാശഹേതുക്കൾ ജയേച്ഛു വിടണം നൃപൻ 14

ജരാലന്ധദ്ധ്വംസനവും രാജാക്കളുടെ രക്ഷയും
യജ്ഞർത്ഥമായ് നമ്മൾ ചെയ്താലതിലും മേലെയെന്തഹോ? 15

യത്നിക്കാഞ്ഞാൽ ഗുണം കിട്ടിലെന്നതോ നല്ല തീർച്ചയാം
വരാവുന്ന ഗുണത്തെക്കാൾ നൈർഗ്ഗുണ്യം മെച്ചമോ നൃപ! 16

കിട്ടും ശാന്തമുനിക്കൊക്കും കാവിവസ്രൂങ്ങൾ പിന്നെയും;
സാമ്രാജ്യവും സിദ്ധമാമേ പരരായ് ഞങ്ങൾ പോരിടാം 17

17 ജരാസന്ധോത്പത്തി

ജരാസന്ധന്റെ ഉത്പത്തിയെപ്പററി കൃഷ്ണൻ വിവരിക്കുന്നു; മഗധ വംശജനായ ബൃഹദ്രഥനു് രണ് ടു ഭാര്യമാരുണ്ടായിരുന്നിട്ടും അദ്ദേഹം അന പത്യനായിത്തന്നെ കഴിഞ്ഞുകുടുന്നു. ചണ്ഡകൗശികനെന്ന മഹർഷി രാജാ വിനു് ഒരു മാമ്പഴം കൊടുക്കുന്നു. രാജാവു അതു രണ്ടു ഭാര്യമാർക്കുമയി സമ്മാനിക്കുന്നു. രണ്ടുപേരും രണ്ടു് അർദ്ധശരീരങ്ങളെ പ്രസവിക്കുന്നു. രാജ വീഥിയിൽ അതുപേക്ഷിക്കപ്പെടുന്നു. ഒരു രാക്ഷസി അവ രണ്ടും യോജി പ്പിക്കുന്നു. അതു ഒരു പുർണ്ണശരീരമായിത്തീരുന്നു. രാജപത്നികൾ കുട്ടിയെ എടുത്തു വളർത്തുന്നു.


വാസുദേവൻ പറഞ്ഞു

ഭരതന്മാർ കുലത്തിങ്കൽ പിറന്നാൻ കുന്തി പെററവൻ
കാണിക്കേണ്ടുന്ന മതിയെക്കാണിച്ചാനിപ്പൊഴർജ്ജുനൻ. 1

കാണുന്നില്ലാ മൃത്യവിനെ രവും പകലുമിജ്ജനം
യുദ്ധ ചെയ്യായ്കയാൽ ചാകാത്തോനായ് കേൾപ്പീലെരാളെയും 2

പുരുഷന്നിക്കാര്യമല്ലോ പരം ഹൃദയതോഷണം
തരം കണ്ടു നയം നോക്കിപ്പരന്മാരോടെതിർക്കതാൻ. 3

അപായം വിട്ട സുനയപ്രയോഗം മുഖ്യമാർഗ്ഗമാം
സാമ്യം സംഗതിയാലുണ്ടാം സാമ്യമൊത്തില്ലയെന്നുമാം. 4

നയോപായങ്ങളറ്റോനു സംഗരത്തിൽ ക്ഷയം വരും;
സാമ്യമായാൽ സംശയമാമൊക്കാ രണ്ടാൾക്കുമേല ജയം. 5

ഞങ്ങളെന്നാൽ നയത്തോടും ശത്രുപാർശ്വമണഞ്ഞടൻ
ഒഴുക്കു വൃക്ഷത്തെപ്പോലെ വീഴിക്കാതെയിരിക്കുമോ? 6

പരരന്ധ്രം കണ്ടു കേറി സ്വരന്ധ്രം മുടിയേല്ക്കുകിൽ.
വ്യഹം കെട്ടിയുറച്ചേല്ക്കുമുക്കേറും ശത്രുവീരരായ് 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/711&oldid=157046" എന്ന താളിൽനിന്ന് ശേഖരിച്ചത്