ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവൻ സാക്ഷാൽ മഹാദേവത്രിപുരാന്തകരുദ്രനെ
മാഗധൻ സർവ്വലോകാഢ്യൻ പ്രത്യക്ഷപ്പടി കണ്ടിട്ടും. 15

ശ്രീകൃഷ്ണൻ പറഞ്ഞു

ഏവം ചൊല്ലിക്കൊണ്ടു തന്റെ കാര്യംപോലോർപ്പവൻ മുനി
വിട്ടയച്ചൂ നൃപതിയാം ബൃഹദ്രഥനെ മന്നവ ! 16

പുരി പുക്കാ നൃപതിയോ ജ്ഞാതിസംബന്ധിയുക്തനായ്
അഭഷേകംചെയ്തു ജരാസന്ധനേ മഗധാധിപൻ 17

ബൃഹദ്രഥൻ നരപതി പരമാം തൃപ്തി നേടിനാൻ.
ജരാസന്ധാഭിഷേകത്തെചെയ്തു ഭൂപൻ ബൃഹദ്രഥൻ 18

തപസ്സിന്നായ് പത്നിമാരൊത്തുടനേ കാടു കേറിനാൻ.
അച്ഛനും തന്നമ്മമാരും കട്ടിൽ വാഴുന്ന കാലമേ 19

സ്വവീര്യത്താൽ ജരാസന്ധൻ പാട്ടിലാക്കി നരേന്ദ്രരെ.

വൈശമ്പായനൻ പറഞ്ഞു

ഒട്ടുകാലം കഴിഞ്ഞപ്പോൾ തപോവനചരൻ നൃപൻ 20

സഭാര്യനായ് തപംകൊണ്ടു വാനു കേറീ ബൃഹദ്രഥൻ.
ജരാസന്ധക്ഷിതിപനോ കൗഴികൻ ചൊന്നവണ്ണമേ 21

വരമങ്ങൊക്കയും വാങ്ങി രാജ്യം രക്ഷിച്ചു മേവനാൻ.
കംസക്ഷിതിപനെ വാസുദേവൻ കൊന്നോരുശഷനേ 22

ദൃഢവൈരം കൃഷ്ണനോടായന്നുവണ്ടായിവന്നുതേ.
നൂറു ചുറ്റിച്ചവൻ ഘോരതരയാം ഗദ ഭരത ! 23

ഗിരിവ്രജത്തിൽനിന്നിട്ടു വിട്ടാനൂക്കുള്ള മാഗധൻ
മഥുരാപുരി വാഴുന്ന വാസുദേവന്റെ നേർക്കഹോ ! 24

ഏകോനയോജനശതം ദൂരെയഗ്ഗദ വിണുതേ.
പൗരരഗ്ഗദ കണ്ടെത്തിയറിയിച്ചിതു കൃഷ്ണനെ 25

ഗദാവസാനമെന്നാണാ മഥുരാപാർശ്വനാമവും.
അശസ്ത്രഹതരായ് ഹംസഡിംഭകന്മാർ മഹാബലർ 26

അങ്ങു പുക്കാർ ബുദ്ധിമാന്മാർ നീതിശാസ്ത്രവിശാരദർ.
അങ്ങയോടവരെപ്പറ്റി മുൻപേ ഞാൻ ചൊല്ലിയില്ലയോ 27
ഈ മൂവരൊത്താൽ മുപ്പാരുമടക്കാൻ പോരുമേ ദൃഢം.
ഏവമാണന്നവൻ വൃഷ്ണികുകുരാന്ധകവീരരാൽ 28
ഉപേക്ഷിക്കപ്പെട്ടതുമേ നീതിക്കായ് ധരണീപതേ !

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/717&oldid=157052" എന്ന താളിൽനിന്ന് ശേഖരിച്ചത്