ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജരാസന്ധവധപർവ്വം

20.കൃഷ്ണപാണ്ഡവമാഗധയാത്ര

യുധിഷ്ഠരന്റെ അനുമതി വാങ്ങി ബ്രാഹ്മണവേഷത്തിൽ പുറപ്പെട്ട കൃഷ്ണഭീമാർജ്ജനന്മാർ, പല ദേശങ്ങളും കടന്നു് മഗധരാജധാനി സ്ഥിതി ചെയ്യുന്ന ഗിരിവ്രജം എന്ന സ്ഥലത്തെത്തിച്ചേരുന്നു.


വാസുദേവൻ പറഞ്ഞു

പതിച്ചു ഹംസഡിംഭകർ കൂട്ടരോടോത്തു കംസനും
ജരാസന്ധവധത്തിന്നു കാലമിപ്പോളടുത്തുതേ. 1

പടവെട്ടിജ്ജയിക്കാവല്ലമരാസുരാരാലുമേ
മല്ലയുദ്ധത്തിൽ വെല്ലേണമവനേയെന്നു കാണ്മ ഞാൻ. 2

നീതിയെന്നിൽ; ബലം ഭീമൻതന്നിലാം, രക്ഷ പാർത്ഥനിൽ,
ത്രേതാഗ്നിയിഷ്ടിയേപ്പോലെ സാധിക്കാം മാഗധേന്ദ്രനെ. 3

വിജനത്തിങ്കലീ ഞങ്ങൾ മൂവർ ചെന്നേല്ക്കിലാ നൃപൻ
തർക്കമില്ലാ യുദ്ധമിതിലൊരാരാളോടേറ്റുകോണ്ടിടും. 4

അവമാനം ലോഭമൂക്കോന്നിവയാൽ തള്ളലുള്ളവൻ
ഭീമസേനനൊടായ് പോരിന്നെതിർത്തൂടുമസംശയം. 5

ആയവന്നീ മഹാബാഹു പോരും ഭീമൻ മഹാബാലൻ
ലോകമെല്ലാം മുടിച്ചീടാൻ കാലനെന്നെകണക്കിനെ. 6

എൻ ചിത്തമങ്ങറിഞ്ഞെന്നെ വിശ്വസിക്കുന്നതാകിലോ
ഭീമസേനാർജ്ജുനന്മാരെയെനിക്കേല്പിച്ചു നല്കുക. 7

വൈശമ്പായനൻ പറഞ്ഞു

ഭഗവാനേവമോതിക്കേട്ടുത്തരം ചൊല്ലി ധർമ്മൻ
സംഹൃഷ്ടമുഖരാം ഭീമപാർത്ഥരെപ്പാർത്തുകൊണ്ടുതാൻ. 8

യുധിഷ്ഠരൻ പറഞ്ഞു

അച്യുതാച്യത, ചൊല്ലീടായേകവം ശത്രുനിബർഹണ !
പാണ്ഡവർക്കു ഭവാൻ നാഥൻ ഞങ്ങൾക്കങ്ങാണൊരാശ്രയം. 9

ഗോവിന്ദ, നീ ചൊന്നവണ്ണംതന്നെയൊക്ക നടന്നിടും ;
ലക്ഷ്മി പിന്നാക്കമായോർക്കു നില്ക്കില്ലാ മുൻപിലായ് ഭവാൻ. 10
ചത്തുപോയീ ജരാസന്ധൻ, വിട്ടു പോന്നൂ നരേന്ദ്രരും ,

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/718&oldid=157053" എന്ന താളിൽനിന്ന് ശേഖരിച്ചത്