ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നടന്നൂ രാജസൂയം മേ, നിന്റെ ചൊല്പടി നില്ക്കവേ. 11

ഉടനേതന്നെയിക്കാര്യം നടത്തീടുംപ്രകാരമേ
കരുതീട്ടു ജഗന്നാഥ, ചെയ്താലും പുരുഷേത്തമ  ! 12

നിങ്ങൾ മൂവരുമില്ലാതെ ജീവിക്കാൻ നോക്കുകില്ല ഞാൻ
ധർമ്മാർത്ഥകാമങ്ങൾ കെടും രോഗിയെപ്പോലെ മാലൊടും. 13

കൃഷ്ണണനില്ലാതർജ്ജുനനില്ലർജ്ജുനൻ വിട്ടു കൃഷ്ണനും
കൃഷ്ണാർജ്ജുനന്മാർക്കജയ്യമായിട്ടില്ലൊന്നുമൂഴിയിൽ. 14

ഇവനോ ബലവാന്മാരിൽ മുൻപൻ ശ്രീമാൻ വൃകോദരൻ
നിങ്ങളോടൊത്തുചേർന്നെന്നാലെന്തിന്നാവില്ല കീർത്തിമാൻ ? 15

വോണ്ടവണ്ണം നടത്തീടും ബലം കാര്യം ലഹിച്ചിടും
ജഡമന്ധം ബലംകോണ്ടു നടത്തേണം വിചക്ഷണർ. 16

താണേടമെങ്ങുണ്ടവിടെയ്ക്കായി വിട്ടീടണം ജലം
ഛിദ്രത്തിലേക്കും ജലമങ്ങൊഴുക്കുന്നുണ്ടു ധീവരർ. 17

അതിനാൽ നീതിമാനായിപ്പുകഴും പുരുഷേന്ദ്രനായ്
വിഴങ്ങും കൃഷ്ണനേ ഞങ്ങൾ കാര്യത്തിന്നാശ്രയിപ്പതാം. 18

ഏവം ബുദ്ധി നയം ശക്തി ക്രിയോപായങ്ങളുള്ളവൻ
കണ്ണൻ മുൻപിട്ടു നില്ക്കേണം കാര്യം നേടേണ്ടിടങ്ങളിൽ. 19

ഈവണ്ണമേ യദുശ്രേഷ്ഠ, കാര്യസിദ്ധിക്കു ഫൽഗുനൻ
കൃഷ്ണനെപ്പിൻതുടരണം ഭീമനർജ്ജുനയുമേ ; 20

നയം ജയം ബലമിവ വിക്രമത്തിൽ ഫലിച്ചിടും.

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊല്ലീട്ടേവരുമാ ഭ്രാതാക്കൾ ബലളാലികൾ 21

കൃഷ്ണനും പാണ്ഡലന്മാരും മാഗധാർത്ഥമിറങ്ങിനാർ.
വർച്ചസ്സേറും സ്നാതകഭൂദേവന്മാരുടെ വേഷവും 22

കൈക്കൊണ്ടിഷ്ടജനത്തിന്റെ നന്ദികൈക്കൊണ്ടുകൊണ്ടുതാൻ.
അമർഷത്താൽ ദീപ്തരായി ജ്ഞാത്യർത്ഥം ബഹുശക്തരായ് 23

രവിസോമാഗ്നിസദൃശരവരേറ്റം ജ്വലിച്ചതേ

ഭീമൻ മൻപിട്ടേകകാര്യസക്തരായോരു കൃഷ്ണരെ 24

കണ്ടപ്പൊഴേ ജരാസന്ധൻ ഹതനെന്നോർത്തിതാളുകൾ.
സർവ്വകാര്യം നടത്താനുമീശന്മാർ യോഗ്യരാമവർ 25

ധർമ്മകാമാർത്ഥമെന്നല്ല ലോകമെല്ലാം നടത്തുവോർ.
കുരുരാജ്യം വിട്ടു കുരുജാംഗലാംവഴി പോന്നവർ 26

നല്ല പത്മസരസ്സെത്തിക്കാളകൂടം കടന്നുടൻ,
ആഗ്ഗണ്ഡകി മഹാശോണം സദാനീരയുമങ്ങനെ 27

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/719&oldid=157054" എന്ന താളിൽനിന്ന് ശേഖരിച്ചത്