ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വസ്തികൻ മണിനാഗൻതാനിവർക്കുണ്ടിഹ മന്ദിരം. 9

മേഘങ്ങളൊഴിയാതാക്കീ മഗധക്ഷോണിയേ മനു
കൗശികൻ മണിമാൻതാനും ചെയ്തുകൊണ്ടാരനുഗ്രഹം. 10

ഏവം ചുറ്റും ദുരാധർഷമാകുമീ നല്ല പത്തനേ
അർത്ഥസിദ്ധി പൊരുത്തുണ്ടാമെന്നു കാണ്മൂ ജരാസുതൻ; 11

നമ്മൾ ചെന്നായവന്നുള്ള ഗർവ്വു തീരെക്കെടുക്കണം.

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊല്ലീട്ടൂക്കുകൂടും ഭ്രാതാക്കളവരേവരും 12

വാർഷ്ണേയനും പാണ്ഡവരും മാഗധത്തിന്നിറങ്ങിനാർ.
ഹൃഷ്ടപുഷ്ടജനം തിങ്ങിച്ചാതുർവർണ്ണ്യം കലർന്നഹോ ! 13

ഉത്സവം വാച്ചനാധൃഷ്യമാഗ്ഗിരിവ്രജമെത്തിനാർ.
ഉടൻ പുരത്തിൻ വാതില്ക്കലുള്ളൂക്കൻഗിരി പൂക്കവർ 14

ബാർഹദ്രഥൻമാരുമേവം നാട്ടാരും പൂജചെയ്‍വതായ്
മാഗധന്മാർക്കുള്ള നല്ല ചൈത്യകാന്താരമേറിനാർ. 15

അങ്ങുവെച്ചേറ്റു മാംസാദവ്രഷത്തോടു ബൃഹദ്രഥൻ
അതിനെക്കൊന്നു തോൽകൊണ്ടു തീർത്തൂ മൂന്നു പെരുമ്പറ. 16

സ്വപുരത്തിങ്കൽവെച്ചാനത്തോലിട്ടവകൾ മന്നവൻ
മുഴങ്ങുന്നുണ്ടവിടെയപ്പൂവർച്ചിക്കന്ന ഭേരികൾ. 17

ആ ഭേരി മൂന്നം പൊട്ടിച്ചു ചൈത്യപ്രകാരമേറിനാർ
ദ്വാരാഭിമുഖരായ്ക്കേറിച്ചെന്നിതായുധപാണികൾ. 18

മാഗധന്മർക്കുള്ള നല്ല ചൈത്യകം കേറിനാരവർ
ജരാസന്ധന്റെ തലയിൽ ചവിട്ടും പടി ഘാതകർ. 19

പെരുതാകമുറപ്പുള്ള കൊമ്പും പാരം പുരാതനം
ഗന്ധമാല്യാർച്ചനയൊടും വെച്ചിരിക്കുന്നതുണ്ടതും. 20

തടിച്ചു നീണ്ട കൈകൊണ്ടു പിടിച്ചവരൊടിച്ചുതേ
ഉടനെ മാഗധപുരി കടന്നാരതിഹൃഷ്ടരായ്. 21

ഇതുനേരത്തു വേദജ്ഞർ മതിമാന്മാരിളാസുരൻ
ദുർനിമിത്തങ്ങളെക്കെണ്ടു ജരാസന്ധനു കാട്ടിനാർ; 22

പര്യഗ്നിചെയ്തു ഹസ്തിസ്ഥനൃപനെത്തൽപരോഹിതൻ.
അതിന്റെ ശന്തിക്കു നൃപൻ ജരാസന്ധൻ പ്രതാപവൻ 23

ദീക്ഷിച്ചു നിയമംപൂണ്ടിട്ടുപവാസത്തിൽ മേവിനാൻ.
ആ സ്നാതകവ്രതികളോ ബാഹുശസ്രുരനായുധർ 24

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/721&oldid=157056" എന്ന താളിൽനിന്ന് ശേഖരിച്ചത്