ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജരാസന്ധരണോത്സാഹാലകം പുക്കിതു ഭാരത !
ഭക്ഷ്യമാല്യാപണത്തിന്റെ ഭംഗികണ്ടിതനുത്തമം 25

സ്ഫീതയായിഗ്ഗുണത്തോടും സർവ്വകാമം പെടുംപടി.
വീഥിതോറും കണ്ടു നരവീന്മാരാസ്സമൃദ്ധിയെ 26

രാജമാർഗ്ഗേ നടന്നീടും ഭീമകൃഷ്ണധനഞ്ജയർ
മാലാകാരന്മാരിൽനിന്നു പൂക്കൾ തട്ടിപ്പറിച്ചുതേ. 27

വിരാഗവസനന്മാരായ് മാലാകുണ്ഡലമണ്ഡിതർ
ജരാസന്ധനിരിക്കുന്ന മന്ദിരത്തേക്കു കേറിനാർ 28

പശുത്തൊഴുത്തു നോക്കീടും ഹിമവൽസിംഹസന്നിഭർ.
അകിൽ ചന്ദനവും പൂശിസ്സാലസ്തംഭംകണക്കിനെ 29

ആ യുദ്ധശാലികൾക്കുള്ള കൈകൾ ശോഭിച്ചു ഭൂപതേ !
സാലംപോലെ വളർന്നോരാ ദ്വിരദോപമരാമവർ 30

വ്യൂഢോരാസ്കന്മാർ വളർത്തീ മാഗധന്മാർക്കു വിസ്മയം.
ജനങ്ങൾ നിറയും കാവൽപ്പടി മൂന്നും കടന്നവർ 31

അഹങ്കരത്തൊടും കൂസലെന്ന്യേ കണ്ടു നരേന്ദ്രനെ.
ഗോപാദ്യമധുപർക്കാദിസൽക്കൃതിക്കൊത്ത യോഗ്യരെ 32

എതിരേറ്റു ജരാസന്ധനുപാസിച്ചൂ യഥാവിധി.
ആ രാജാവവരോടായി സ്വാഗതം ച്ചൊല്ലിനാൻ പ്രഭു 33

മൗനമാണപ്പൊഴാ ഭീമാർജ്ജുനർക്കു ജനമേജയ !
അതിൽവെച്ചു മഹാബുദ്ധി കൃഷ്ണനിങ്ങനെ ച്ചെല്ലിനാൻ: 34

“നിയമത്താലിവർക്കൊന്നും പറയാൻ വയ്യ ഭൂപതേ !
അർദ്ധരാത്രിക്കു മുൻപായിട്ടതിൽപ്പിന്നെപ്പറഞ്ഞിടും" 35

യജ്ഞശാലയിലാക്കീട്ടു രാജാവു ഗൃഹമേറിനാൻ
അർദ്ധരാത്രിക്കു ചെന്നാന ദ്വിജന്മാരമരുന്നിടും. 36

അവനുണ്ടീ വ്രതം ഭൂപ. പാരിലൊക്കെ പ്രസിദ്ധമായ്
സ്നാതകദ്വിജർ വന്നെന്നു കേട്ടാലാസ്സമിതിഞ്ജയൻ 37

അർദ്ധരാത്രിക്കുമേ ചെന്നിട്ടെതിരേല്ക്കുന്നു ഭാരത !
അപൂർവ്വവേഷം കൈക്കൊണ്ടുള്ളവരെക്കണ്ടു മന്നവൻ 38

ഉപസ്ഥാനംചെയ്തു ജരാസന്ധൻ വിസ്മയമാർന്നുതേ.
ജരാസന്ധക്ഷിതിപനെക്കണ്ടപ്പോളാ നരർഷഭർ 39

ഇപ്രകാരം ച്ചൊല്ലി ശത്രുവീരന്മാരൊത്തു ഭാരത !
'സ്വസ്ത്യസ്തു രാജൻ, കുശല'മെന്നുടൻ നില പൂണ്ടവർ 40

ആ നൃപൻതന്നൊടോതീട്ടു കണ്ണിട്ടിതു പരസ്പരം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/722&oldid=157057" എന്ന താളിൽനിന്ന് ശേഖരിച്ചത്