ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊല്ലീ ജരാസന്ധനാപാണ്ഡവയാദവരോടുടൻ 41

കള്ളബ്രാഹ്മണരോടായിട്ടിരിക്കാമെന്നു ഭൂപതേ !
അടുത്തിരുന്നിതന്നേരമാ മൂന്നു പുരുഷേന്ദ്രരും 42

അദ്ധ്വരത്തിന്നു ചുഴലേ മൂന്നഗ്നികൾകണക്കിനെ.
സത്യസന്ധൻ ജരാസന്ധൻ ചൊന്നാനവരൊടൂഴിപൻ 42

ജരാസന്ധൻ പറഞ്ഞു

സ്നാതകവ്രതരാം വിപ്രരേവം മാല്യാനുലേപനം 44

കൈക്കൊള്ളാറില്ല ലോകത്തിലെങ്ങുമെന്നറിവുണ്ടു മേ.
പൂ ചൂടും നിങ്ങളാരാണു കയ്യിൽ ഞാൺകലയുള്ളവർ 45

ക്ഷാത്രതേജസ്സുമുടയോർ വിപ്രരെന്നോതിടുന്നവർ?
ഏവം നിർമ്മലമാം വസ്രുപുഷ്പാലേപനമുള്ളവർ 46

സത്യം ചൊൽവിൻ നിങ്ങളൊരു സത്യംളോഭിപ്പു മന്നരിൽ.
ചൈത്യകാദ്രിയിലെശ ശൃംഗം പൊട്ടപ്പാനെന്തു കൈതവാൽ? 47

രാജ്യദ്രോഹഭയം വിട്ടുമദ്വാര വന്നതെന്തുവാൻ?
ചൊൽവിനെന്തുണ്ടഹോ! വീര്യം ബ്രാഹ്മണ്യത്തിൽവിശേഷ- 48

ദ്വിലിംഗകർമ്മമെന്തെന്നാൽ നിങ്ങളെന്തു ന്നപ്പതും?[മായ്?
ഏവമെൻ മുൻപിൽ വന്നിടും കേവലം വിവിധാർച്ചനം 49

കൈക്കൊണ്ടീടാഞ്ഞതെന്താണു വന്നതെന്തെന്റെ സന്നിധൗ?

വൈശമ്പായനൻ പറഞ്ഞു

ഇത്ഥം ചൊന്നപ്പൊളാക്കൃഷ്ണനുത്തരം ചൊല്ലീ ധീരനായ് 50

സ്നിഗ്ദ്ധഗംഭീരമായീടും വാക്യത്താൽ വാക്യകോവിദൻ.

ശ്രീകൃഷ്ണൻ പറഞ്ഞു

സ്നാതകദ്വിജരെന്നോർക്ക ഞങ്ങളെദ്ധരണീപതേ! 51

സ്നാതകവ്രതരായ് ബ്രഹ്മക്ഷത്രവിട്ടുകളുണ്ടെടോ.
വിശേഷനിയമക്കാരും സാമാന്യക്കാരുമാമവർ 52

വിശേഷമെപ്പോഴും ചേരും ക്ഷത്രിയൻ ലക്ഷ്മിയാർന്നിടും.
പുഷ്പ്ത്തിൽ ശ്രീ നില്ക്കുമതു പാർത്തു പുഷ്പം ധരിപ്പു നാം 53

ക്ഷത്രയൻ ബാഹുവീര്യൻതാൻ വാഗ്വീര്യമവനില്ലിഹ;
അപ്രഗത്ഭപ്പടിക്കല്ലോ ബാർഹുദ്രഥനൃപന്മൊഴി. 54

സുവീര്യം ക്ഷത്രയന്മാർക്കു കൈക്കല്ലോ വിധികല്പിതം;
അതു കാണ്മാൻ മോഹമെഹങ്കിൽ കാണുമാന്നങ്ങസംശയം. 55

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/723&oldid=157058" എന്ന താളിൽനിന്ന് ശേഖരിച്ചത്