ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പന്ത്രണ്ടു കൊല്ലംകൊണ്ടു കഴിയുന്ന സത്രത്തിൽ കൂടിയിരിക്കുന്ന മഹർഷിമാരുടെ അടുക്കൽ ചെന്നു. 1

പുരാണോപജീവിയായി പുരാണത്തിൽ പരിശ്രമിച്ചിട്ടുള്ള അവൻ തൊഴുതുംകൊണ്ടു് അവരോടു് അറിയിച്ചു: “നിങ്ങൾക്കെ
ന്താണു കേൾക്കേണ്ടതു് ! ഞാനെന്താണു പറയേണ്ടതു്?” 2

അവനോടു് ഋഷികൾ പറഞ്ഞു: “കൊള്ളാം. ലോമഹർഷണപുത്ര, നിന്നോടു് ഞങ്ങൾ പറയാം. കഥ കേൾക്കുവാൻ മോഹിക്കുന്ന ഞങ്ങളോടു നീ കഥാപ്രസംഗങ്ങൾ ചെയ്യണം. 3

ഭഗവാനായ കുലപതി ശൗകനൻ അഗ്നിശാലയിലാണു്. 4

  മുനിദേവാസുര നര ഫണി ഗന്ധർവ്വവാർത്തകൾ
പലതും കേട്ടറിഞ്ഞോരു കുലവൃദ്ധനുമാണവൻ. 5

അദ്ദേഹമാണീസ്സത്രത്തിൽ വിദ്വാൻ കുലപതിദ്വിജൻ
ദക്ഷൻ ധീമാൻ വ്രതക്കാരനാരണ്യാഗമദേശികൻ. 6

സത്യവാദി പരം ശാന്തൻ തപസ്വിനി നിയതവ്രതൻ
ഞങ്ങൾക്കെല്ലാം മാന്യനവനിങ്ങെത്താൻ കാത്തിരിക്കണം. 7

പരമാഗ്ഗുരു വന്നെത്തിപ്പരമാസനമാണ്ടമേൽ
മെല്ലയാ മുനി ചോദിപ്പതെല്ലാം ചൊല്ലണമേ ഭവാൻ.” 8

സൂതൻ പറഞ്ഞു
ആട്ടെയെന്നാലാ മഹാർഷിശ്രേഷ്ഠാചാര്യനിരുടൻ
“ചോദിക്കും പുണ്യകഥകളോതിടാം പലമട്ടു ഞാൻ.” 9

പിന്നെയാ മുനി കൃത്യങ്ങൾ നന്നായ് ചെയ്തു യഥാവിധി
വാഗംഭുവാൽ ദേവപിതൃദർപ്പണം ചെയ്തണഞ്ഞുതേ. 10

സിദ്ധബ്രഹ്മർഷികൾ സുഖമൊത്തു സുവ്രതധാരികൾ
സൂതപുത്രന്റെ നേരിട്ടു പ്രീതരായിട്ടിരിക്കവേ, 11

ഋത്വിൿസദസ്യമുഖ്യന്മാരൊത്തിരുന്നൊരു ശേഷമേ
താനിരുന്നാഗ് ഗൃഹപതി ശൗകനൻ ചൊല്ലിയെങ്ങിങ്ങനെ. 12

5 പുലോമാഗ്നിസംവാദം

ഭൃഗുവംശചരിതം:പുലോമൻ എന്ന രാക്ഷസൻ ഭൃഗുപത്നിയും ഗർഭിണിയുമായ പുലോമയെ കണ് കാമാതുരനാകുന്നു. ഈ സ്ത്രീ ആരാണെന്നും ആരുടെ ഭാര്യയാണെന്നും രാക്ഷസൻ അഗ്നിയോടു ചോദിക്കുന്നു. അതു ഭൃഗുവിന്റെ ഭാര്യയായ പുലോമയാണെന്നു് അഗ്നി മറുപടി പറയുന്നു.
ശൗകൻ പറഞ്ഞു
പുരാ പഠിച്ചു നിന്നച്ഛൻ പുരാണങ്ങളേശേഷവും
അതൊക്കെ നീയുമറിയുന്നിതോ ഹേ, ലൗമഹർഷണേ! 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/74&oldid=157074" എന്ന താളിൽനിന്ന് ശേഖരിച്ചത്