ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഹദേവദക്ഷിണദിഗ്വിജയം


പിന്നീടവരൊടൊന്നിച്ചു നർമ്മദയ്ക്കായ് ക്കടന്നുതേ;
വിന്ദാനുവിന്ദരാവന്ത്യരവരെപ്പടയോടുമേ 10

ജയിച്ചൂ പോരിലാ വീരനാശ്വിനേയൻ പ്രതാപവാൻ.
പിന്നേ രത്നങ്ങളും വാങ്ങിപ്പുക്കാൻ ഭോജകടം പുരം 11

നടന്നൂ രണ്ടു ദിവസമവിടെപ്പെരുതാം രണം
അസഹ്യനാം ഭീഷ്മകമനെ വെന്നു മാദ്രീകുമാരകൻ 12

വേണാതടത്തിൽ വാണീടും കോസലാധിപനേയുമേ.
കാന്താരകരരേയും പ്രാക്കോസലാധീശരേയുമേ 13

നാടകേയരേയും വെന്നൂ ഹേരംബകരെയും രണേ;
മാരുധൻതന്നെയും വെന്നു മൂഞ്ജഗ്രാമം ജയിച്ചുതേ. 14

നാചീനന്മാരർബ്ബുകന്മാരെന്ന മന്നരെയും ബലി
അതാതു കാടന്മാരേയും ജയിച്ചൂ പാണ്ഡുനന്ദനൻ. 15

പുളിന്ദരെപ്പോരിൽ വെന്നു തെക്കോട്ടേക്കു കടന്നുടൻ
ഒരുനാൾ മുഴുവൻ പാണ്ഡ്യനോടേറ്റു നകുലാനുജൻ. 16

അവനേയും വെന്നു വീരൻ ദക്ഷിണാപാഥമെത്തിനാൻ
പാരിൽ പുകഴ്ന്ന കിഷ്കിന്ധാഗുഹയിൽ ചെന്നിതായവൻ. 17

മൈന്ദൻ ദ്വിവിദനെന്നുള്ള വാനരേന്ദ്രരുമായിഹ
ഏഴുനാൾ യുദ്ധമുണ്ടായി തളർന്നീലവരേതുമേ. 18

സന്തുഷ്ടരായിട്ടാക്കിശവീരർ മാദ്രേയനോടുടൻ
നന്ദിയോടും പ്രീതിപൂർവ്വം ചൊന്നാരന്നിപ്രകാരമേ: 19

“രത്നങ്ങളൊക്കെയും കൊണ്ടുപൊയ്ക്കൊള്ളു പാണ്ഡുനന്ദന!
ധീമാനാം ധർമ്മപുത്രന്റെ കാര്യം നിർവ്വിഘ്നമായിവരും.” 20

പിന്നെ രത്നങ്ങളും വാങ്ങിപ്പുക്കാൻ മാഹിഷ്മതീപുരം
തത്ര യുദ്ധചെയ്തുനീലപൃത്ഥ്വീനായകനോടുടൻ 21

പാണ്ഡവൻ ശത്രുഹരനായ് സഹദേവൻ പ്രതാപവാൻ.
ഭീരുഭീഷണമായീടും പേരുണ്ടായിതവന്നഹോ! 22

പടയെല്ലാം മുടിഞ്ഞീടുംപടി പ്രാണഭയാവഹം;
അവന്നു തുണയായ് നിന്നു ഭഗവാൻ ഹവ്യവാഹനൻ. 23

ഉടൻ തേരാന കുതിര കാലാൾ കവചമെന്നിവ
കത്തിക്കാണായിതു സഹദേവൻതന്നുടെ സേനയിൽ. 24

അന്നേരമുൾഭ്രമം പൂണ്ടു നിന്നുപോയ് കരുനന്ദനൻ

ഉത്തരം പറവാൻപോലുമോക്കാതെ ജനമേജയ! 25

ജനമേജയൻ പറഞ്ഞു
എന്തിന്നു ഭഗവാൻ വഹ്നി ചെന്നെതിർത്തൂ രണാങ്കണേ
യജ്ഞാർത്ഥം മുതിരുന്നോരു സഹദേവനുമായ് ദ്വിജ! 26

വൈശാമ്പായനൻ പറഞ്ഞു
അങ്ങു മാഹിഷ്മതീവാസി ഭഗവാൻ ഹവ്യവാഹനൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/742&oldid=157077" എന്ന താളിൽനിന്ന് ശേഖരിച്ചത്