ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടിലായ്പോയിപോൽ മുന്നം പാരദാരികമട്ടിലായ്. 27

നീലഭ്രപരന്നൊരു മകളുണ്ടു സർവ്വാംഗസുന്ദരി
അഗ്നിഹോത്രം പൂക്കിതവളച്ഛനോടൊന്നു ചൊല്ലുവാൻ. 28

വ്യജനം കൊണ്ടു വീശിടുമഗ്നി കാളാതെയായ് തദാ
അഴകേറും ചുണ്ടുമായിവളൊന്നൂതിടുംവരെ. 29

വഹ്നി കാമിച്ചിതുസുദർശനയാം നീലപുത്രിയെ
നീലരാജനുമാൾക്കാരുമറിയാതേ നടപ്പുമായ്. 30

പിന്നെ ബ്രാഹ്മണരൂപത്താൽ ചുറ്റിക്കൂടിടുമായവൻ
ആ വരാരോഹയാമുല്പലാക്ഷിയിൽ കാമിയായിതേ. 31

ശാസ്ത്രപ്രകാരമവനെശ്ശാസിച്ചു ധാർമ്മികൻ നൃപൻ
ജ്വലിച്ചു ഭഗവാനപ്പോൾ കോപത്താൽ ഹവ്യവാഹനൻ; 32

അതു കണ്ടത്ഭുതപ്പെട്ടിട്ടടി കുമ്പിട്ടു മന്നവൻ.
പിന്നെക്കാലം നോക്കി വേണ്ടുംവണ്ണമക്കന്യയേ നൃപൻ 33

വിപ്രരൂപി ഹുതാശന്നു നൽകിക്കുമ്പിട്ടു കൂപ്പിനാൻ.
സുഭ്രുവാമാ നീലരാജപുത്രിയേ,വേട്ടു പാവകൻ 34

പ്രസാദംപൂണ്ടു ഭഗവാനാ രാജാവിൽ വിഭാവസു.
വരം തരുവനെന്നാനാ നൃപന്നായ് സ്വിഷ്‌ടകൃത്തമൻ 35

അഭയം വാങ്ങി നിജമാം സൈന്യത്തിന്നാ മഹീപതി.
അന്നേമുതല്ക്കജ്ഞതയാലാപ്പുരം മറ്റു മന്നവർ 36

ബലാൽ ജയിക്കാൻ ചെന്നെങ്കിലഗ്നി ചുട്ടു പൊരിച്ചിടും
അന്നവ്വണ്ണമിരിക്കുന്നമാഹീഷ്മതിയിൽ മന്നവ! 37

അധികം കീഴടങ്ങാതെ സ്വാതന്ത്ര്യം നാരികൾ.
ഏവം വഹ്നി വരം നല്കീ സ്ത്രീകൾക്കപ്രതിവാരണം 38

സ്വൈരിണീനിലയിൽ സ്ത്രീകൾ സഞ്ചരിക്കും യഥേഷ്ടമേ.
വർജ്ജിക്കുന്നൂ നൃപന്മാരുമാപ്പുരം ഭരതർഷഭ 39

അന്നേമുതല്ക്കഗ്നിഭയം കാരണം ധരണീപതേ!
സഹദേവൻ ധർമ്മനിഷ്ഠൻ സൈന്യം പേടിപെടുപടി 40

തീയിൽപ്പെട്ടതു കണ്ടിട്ടും കുലുങ്ങീലദ്രിപോലവേ;
ആചമിച്ചിട്ടു ശുചിയായ് ചൊല്ലീ വഹ്നിയൊടിങ്ങനെ. 41

സഹദേവൻ പറഞ്ഞു
ത്വദർത്ഥമീ ശ്രമം, കൃഷ്ണവർത്മാവേ, കൈതൊഴുന്നു ഞാൻ
നീ വാനവന്മാർക്കു മുഖം നീയേ പാവക, യജ്ഞവും. 42

പാവനത്താൽ പാവകൻ നീ ഹവനാൽ ഹവ്യവാഹനൻ
ജാതം നിനക്കായ്താൻ വേദം ജാതവേതനുമാം ഭവാൻ. 43

ചിത്രഭാനു സുരേശൻ നീയനലൻതാൻ വിഭാവസോ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/743&oldid=157078" എന്ന താളിൽനിന്ന് ശേഖരിച്ചത്