ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വർഗ്ഗദ്വാരം തൊടുന്നോൻ നീ ഹുതാശൻ ജ്വലനൻ ശിഖി. 44

വൈശ്വാനരൻ നീ പിംഗേശൻ പ്ലവംഗൻ ഭൂരിതേജസൻ
കുമാരസൂ നീ ഭഗവാൻ രുദ്രഗർഭൻ ഹിരണ്യകൃൽ. 45

അഗ്നി തേജസ്സു നൽകട്ടേ വായു പ്രാണൻ തരട്ടെ മേ
ബലത്തെബ് ഭൂമിയേകട്ടേ ശിവം ചേർക്കട്ടെയപ്പുകൾ. 46

അംബുഗർഭ, മഹാസത്വ, ജാതവേത,സുരേശ്വര!
വാനോർക്കു മുഖമാമാഗ്നേ, സത്യത്താൽ ശുദ്ധി നല്ക മേ. 47

ഋഷിബ്രാഹ്മണരും ദേവദൈത്യരും പതിവിൻപടി
യജ്ഞേ ഹോമിച്ചുകൊള്ളും നീ സത്യത്താ ശുദ്ധി നല്ക മേ. 48

ശിഖിയാം നീ ധൂമകേതു പാപഹാവനിലോത്ഭവൻ
സർവ്വജീവിയിലും വാഴ്വോൻ സത്യത്താൽ ശുദ്ധി നല്ക മേ. 49

ഏവം സ്തുതിച്ചേൻ ഭഗവാൻ, പ്രീതനായ് ശുചിയായ ഞാൻ
തൃഷ്ടിപുഷ്ടിശ്രുതി പ്രീതിദാനമേ ചെയ്ക പാവക! 50

വൈശമ്പായനൻ പറഞ്ഞു
എന്നീയാഗ്നേയമന്ത്രത്തെച്ചൊല്ലി ഹോമിച്ചിടുന്നവൻ
ഋദ്ധിയോടും ദമം തേടും പാപമൊക്കയൊഴിച്ചിടും. 51

“ഇമ്മട്ടു യജ്ഞവിഘ്നം നീ ചെയ്യൊല്ലേ ഹവ്യവാഹന!”
എന്നു ചൊല്ലിദ്ദർഭ വിരിച്ചൂഴിമേൽ മാദ്രിനന്ദനൻ 52

വിധിയാൽ പുരുഷവ്യാഘ്രനുപാവേശിച്ചു വഹ്നിയെ.
പേടിച്ചരണ്ട സൈന്യത്തിൻ മുൻപിലായിട്ടു ഭാരത! 53

കടന്നില്ലവനെ വഹ്നി കടൽപോലവേ
മെല്ലെച്ചൊന്നാൻ വഹ്നി ചെന്നാക്കുരുമന്നവമുഖ്യനായ് 54
നൃദേവനായ സഹദേവനോടായ് സാന്ത്വമിങ്ങനെ.

അഗ്നി പറഞ്ഞു
എഴുന്നേല്ക്കുക കൗരവ്യ, ഞാൻ പരീക്ഷിച്ചു നോക്കിനേൻ 55

അറിവേൻ ധർ‌മ്മജന്റേയും നിന്റേയും മറ്റുമാശയം.
എന്നാലോ ഞാൻ കാത്തിടേണമിപ്പുരം ഭരതോത്തമ! 56

നീലനാകും മന്നവന്റെ കുലമുള്ളപ്പൊളൊക്കയും.
നിന്മനസ്സിങ്കലുള്ളിഷ്ടം നടത്തുന്നുണ്ടു പാണ്ടവ! 57

വൈശമ്പായനൻ പറഞ്ഞു
നന്ദിച്ചെഴുന്നേറ്റു കൂപ്പിത്തല കുമ്പിട്ടുകൊണ്ടുടൻ
മാദ്രേയനാപ്പാവകനെപ്പൂജിച്ചൂ ഭരതർഷഭ! 58
പാവകൻ പിൻതിരിച്ചപ്പോ വന്നെത്തീ നീലമന്നവൻ
പാവകാജ്ഞാബലാൽ പൂജചെയ്താനുടനെയാ നൃപൻ 59

സൽക്കാരപൂർവ്വം പോരാളിവീരനാം സഹദേവനെ.
പൂജയൊക്കെ സ്വീകരിച്ചു കപ്പം വാങ്ങിച്ചുകൊണ്ടവൻ 60

രണ്ടാം മാദ്രീസുതൻ പോയിക്കൊണ്ടാൻ ദക്ഷിണദിക്കിനായ്.
ത്രൈപുരം കീഴടക്കിക്കൊണ്ടമിതൗജോനരേന്ദ്രനെ 61

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/744&oldid=157079" എന്ന താളിൽനിന്ന് ശേഖരിച്ചത്