ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32.നകുലപ്രതീചീവിജയം

പശ്ചിമദിക്കിലേക്കു പുറപ്പെട്ട നകുലൻ ശൈരീഷകം,ത്രിഗർത്തം,പുഷ്കരാരണ്യം,സരസ്വതീതീരം മുതലായ ദിക്കുകളിലെ നാടുവാഴികളെ മുഴുവൻ കീഴടക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

നകുലൻതന്റെയും ചൊല്ലാം കർമ്മവും വിജയത്തേയും
കണ്ണൻ ജയിച്ചോരു ദിക്കാ പ്രഭുവെന്നമുറയ്കു ഞാൻ. 1

ഇന്ദ്രപ്രസ്ഥത്തിൽനിന്നിട്ടു പടിഞ്ഞാറു ജയിക്കുവാൻ
ഉദ്ദേശിച്ചു പുറപ്പെട്ടൂ ധീമാൻ വൻപടയോടവൻ. 2

യോധസിംഹാരവംകൊണ്ടും ഗർജ്ജിതംകൊണ്ടുമങ്ങനെ
രഥനേമിസ്വനംകൊണ്ടും ഭൂമിയൊക്കക്കുലുക്കുവോൻ. 3

ഉടൻ പെരുത്തു ധനവും ഗോക്കളും ധനധാന്യവും
എഴുമാക്കാർത്തികേയേഷ്ടലൗഹീതകമണഞ്ഞുതേ; 4

നടന്നൂ യുദ്ധമവിടെയമ്പാൽ മത്തമയൂരരായ്.
മരുഭൂമയുമിയുവ്വണ്ണം ബഹുധാന്യകവും പരം 5

ശൈരീഷകം പാട്ടിലാക്കീ മഹാദ്യുതി മഹേത്ഥവും
ആക്രോശരാജർഷിയെയുമാ യുദ്ധം ബഹുഘോരമായ്. 6

ആദ്ദശർണ്ണരെ വെന്നിട്ടു പുറപ്പെട്ടിതു പാണ്ഡവൻ
ശിബിത്രിഗർത്തംബഷ്ഠർ പഞ്ചകർപ്പർ മാളവർ 7

ഇവരേയും മദ്ധ്യമകവാടധാനദ്വിജാളിയും.
പിന്നെത്തിരിച്ചുടൻ പുഷ്കരാരണ്യം വാഴുവോരെയും 8

ഉത്സവപ്രിയരാം കൂട്ടക്കാരെയും വെന്നു വീര്യവാൻ.
സിന്ധുതീരത്തെഴും ഗ്രാമണീയരാം കൂറ്റരേയുമേ 9

സരസ്വതീതടത്തുള്ള ശൂദ്രാഭീരഗണത്തേയും
മത്സ്യം തിന്നുന്നവരവർ മലപ്പാട്ടിലിരിപ്പവർ. 10

മുഴുക്കേപ്പഞ്ചനദവുമമ്മട്ടമരശൈലവും
ഉത്തരജ്യോതിഷം ദിവ്യകടമെന്ന പുരത്തേയും, 11

ദ്വാരപാലനെയും കീഴിലാക്കിനാനാ മഹാദ്യുതി.
രാമഠന്മാർ ഹാരഹൂണർ പാശ്ചാത്യനരനായകർ 12

ഈവകക്കാരെയും വെന്നു ശാസനംകൊണ്ടു പാണ്ഡവൻ.
അവിടെപ്പാർത്താളെ വിട്ടു വാസുദേവന്നു ഭാരത! 13

ഏറ്റൂ യാദവരോടൊത്താദ്ദേവൻ പാണ്ഡവശാസനം.
ചെന്നു പിന്നെശ്ശാകലമാം മദ്രന്മാരുടെ പട്ടണേ 14

അമ്മാമനാം ശല്യരെത്താൻ പ്രീതിയാൽ കീഴടക്കിനാൻ.
സൽക്കാരർഹൻ ശല്യരുടെ സൽക്കാരം സ്വീകരിച്ചവൻ 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/746&oldid=157081" എന്ന താളിൽനിന്ന് ശേഖരിച്ചത്