ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുരാണേ ദിവ്യകഥകളാദിവംശക്രമങ്ങളും
ചൊൽവുണ്ടവൾ നിന്നച്ഛൻ ചൊല്ലിക്കേൾപ്പുണ്ടു പണ്ടു ഞാൻ
ആദിഭാർഗ്ഗവവംശത്തെയോതിക്കേൾപ്പാനൊരാഗ്രഹം
കഥിക്കുകീക്കഥയതിൽ ശ്രുതിക്കാസക്തർ ഞങ്ങളും.3

സൂതൻ പറഞ്ഞു
പണ്ടു വൈശമ്പായനാദിപണ്ഡിതദ്വിജസത്തമർ
പരം പഠിച്ചതും പിന്നെപ്പരക്കെയരുൾചെയ്തതും 4

അവിടുന്നച്ഛനും പിന്നെയവിടുന്നിങ്ങുഞാനുമേ
പഠിച്ചപാടു പറയാം വെടിപ്പിൽ കേട്ടുകൊള്ളുക. 5

സേന്ദ്രാമരമുനിശ്ലാഘ്യമെന്നാൽ ഭാർഗ്ഗവമാം കുലം;
ഭൃഗുനന്ദന, ഞാനിന്നീ ഭൃഗുവംശത്തെയാദ്യമേ 6

ചൊല്ലാം പുരാണാശ്രയമായുള്ളൊന്നാണിതു കേവലം.
ബ്രഹ്മാവിൽനിന്നു വരുണബ്രഹ്മയജ്ഞത്തിൽ വെച്ചഹോ! 7

വഹ്നിയിങ്കൽ ഭൃഗു ജനിച്ചെന്നിത്ഥം കേട്ടരിപ്പു ഞാൻ.
ഭൃഗുവിന്നിഷ്ടനാം പുത്രൻ ഭാർഗ്ഗവൻ ച്യവനൻ മഹാൻ 8

ച്യവനന്റെ മകൻ സാക്ഷാൽ ധാർമ്മികൻ പ്രമദ്വിജൻ
ഘൃതാചിയിങ്കലുണ്ടായീ പ്രമതിക്കു സുതൻ രുരു. 9

പ്രമദ്വരയിലുണ്ടായീ രുരുവിന്നതി ധാർമ്മികൻ
ശുനകൻ തനയൻ വേദപാരഗൻ നിൻ പിതാമഹൻ, 10

തപസ്സു കീർത്തിയറിവും തത്ത്വജ്ഞാനുമുള്ളവൻ
സത്യവാദി പരം ധർമ്മനിരതൻനിശാതയൻ. 11

ശൗനകൻ പറഞ്ഞു
സൂതപുത്രാ, മഹാത്മാവാം ഭാർഗ്ഗവൻ ച്യവന്നഹോ!
ച്യവനാഖ്യാതമുണ്ടായതെങ്ങനെ ചൊല്ക കേൾക്കുവേൻ. 12

സൂതൻ പറഞ്ഞു
പുലോമയെന്നു പേർകൊണ്ടോൾ ഭൃഗുവിൻ പ്രിയപത്നിയാൽ
ഭൃഗുവീര്യത്തിനാൽ ഗർഭമവൾക്കുണ്ടായിവന്നുതേ. 13

കാലേ ശീലം ചേർന്നിടുന്ന പുലോമാഭിധപത്നിയിൽ
ചൊല്പൊങ്ങും ഗർഭമുയരുമപ്പോൾ ഭൃഗുലോത്തമ! 14

സ്നാനത്തിനായ് ഭൃഗുമുനിതാനെയെഴുന്നള്ളിയപ്പോഴേ
ആശ്രമത്തിൽ പുലോമാഖ്യരാക്ഷസൻ ചെന്നു കേറിനാൻ. 15

ഈയാശ്രമത്തിൽ ഭൃഗുവിൻ ഭാര്യയായ പുലോമയെ
കണ്ടുടൻ രാക്ഷസൻ കാമംകൊണ്ടുഴന്നു ചമഞ്ഞുപോയ്. 16

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/75&oldid=157085" എന്ന താളിൽനിന്ന് ശേഖരിച്ചത്