ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അർഘ്യാഭിഹരണപർവ്വം

36.കൃഷ്ണാർഘ്യാദാനം

രാജസൂയത്തിനു വന്നുചേർന്ന മഹർഷികളുടെ സംവാദം. നാരദന്റെ ശ്രീകൃഷ്ണപ്രശംസാകീർത്തനം. ധർമ്മപുത്രൻ ഭീഷ്മന്റെ അനുമതിയോടുകൂടി കൃഷ്ണനെ അഗ്ര്യപൂജയ്ക്കു തെരഞ്ഞെടുക്കുന്നു. സഹദേവൻ കൃഷ്ണനു് അഗ്ര്യപൂജ നടത്തുന്നു ശിശുപാലൻ അതു സഹിക്കുന്നില്ല.


വൈശമ്പായനൻ പരഞ്ഞു

ഭൂപരോടും വിപ്രരാഭിഷേചനീയദിനേ പരം
വേദിക്കകത്തു കയറീ പൂജ്യരാകും മഹർഷികൾ. 1

നാരദപ്രമുഖന്മാരന്നന്തർവ്വേദിയിലപ്പൊഴേ
രാജർഷിപ്രവരന്മാരോടൊത്തു ശോഭിച്ചിതേറ്റവും. 2

ദേവദേവർഷികൾ വിധിസദസ്സിൽ ചേർന്നവണ്ണമേ
ക്രിയാവിരാമസമയം യോഗ്യർ ജല്പിച്ചു തങ്ങളിൽ. 3

ഇതേവമാ,ണതാവി,ല്ലിങ്ങിതു മറ്റുവിധം വരാ,
എന്നും മറ്റും പലവിധമവർ തർക്കിച്ചു തങ്ങളിൽ 4

ചെറുതാം കാര്യമിവിടെപ്പെരുതാക്കീടിനാർ ചിലർ
ചെറുതാക്കീ പെരുതിനെശ്ശാസ്രൂയുക്തിപ്രകാരമേ. 5

ബുദ്ധിമാന്മാർ ചിലരതിലന്യരത്ഥമുരയ്ക്കവേ
വിക്ഷേപിച്ചൂ നഭസ്സിങ്കൽ ശ്യേന്യർ മാംസംകണക്കിനെ. 6

ചിലർ ധർമ്മാർത്ഥദക്ഷന്മാർ ചിലരങ്ങു മഹാവ്രതർ
സർവ്വഭാക്ഷ്യവിദഗ്ദന്മാർ തമ്മിൽ ചൊല്ലി രസിച്ചുതേ. 7

ആ വേദി വേദനിപൂണദേവദ്വിജമുനീന്ദ്രരാൽ
വ്യോമം താരങ്ങളാലെന്നപോലേ ശോഭിച്ചിതേറ്റവും. 8

ശുദ്രനില്ലരികത്തെങ്ങും വ്രതം വിട്ടില്ലൊരുത്തനും
യുധിഷ്ഠിരന്റെ യാഗത്തിലാ വേദിയിലിളാപതേ! 9

ശ്രീമാനാം ധർമ്മപുത്രന്റെ യജ്ഞത്തിന്നുള്ള ലക്ഷ്മിയെ
അന്നേരമൊന്നു നോക്കികണ്ടാനന്ദിച്ചിതു നാരദൻ. 10

പിന്നെയെന്തോ വിചാരിച്ചു മുനീന്ദ്രൻ മനുജാധിപ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/755&oldid=157091" എന്ന താളിൽനിന്ന് ശേഖരിച്ചത്