ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലോകജ്ഞൻ സർവ്വസന്ദേഹഹരനായൊരു നാരദൻ

സർവർക്കും കേൾക്കുമാറേറെ സ്പഷ്ടമായരുളീടാൻ; 8
പങ്കജാക്ഷൻ കൃഷ്ണനെയിങ്ങർച്ചിക്കാതുള്ള മാനുഷർ

ജീവച്ഛവങ്ങളവരോടാരും മിണ്ടരുതെന്നുമേ 9
ബ്രഹ്മക്ഷത്രവിശേഷക്ഞൻ പൂജ്യരെപ്പൂജചെയ്തുടൻ

സഹദേവൻ മർത്യദേവൻ സമാപിച്ചിതാ ക്രിയ. 10
കൃഷ്ണപൂജകഴിഞ്ഞപ്പോൾ സുനീഥരനരികർഷണൻ

കോപത്താൽ കൺ ചുവത്തീട്ടാബ് ഭൂപരോടേവമോതിനാൽ:
നിൽപ്പുണ്ടു സേനാപതി ഞാനോർപ്പിൻ ചെയ്യേണ്ടതിന്നിൻമേൽ
സന്നദ്ധരായെതിർക്കേണം വൃഷ്ണിപാണ്ഡവരോടുടൻ. 12

ഇത്ഥമെല്ലാ ഭൂപരെയുംത്സാഹിപ്പിച്ചു ചേദിപൻ
രാജാക്കളൊത്തു മന്ത്രിച്ചൂ രാജസൂയം മുടക്കുവാൻ. 13

ക്ഷണിച്ചു വന്നുചേർന്നോരാശ്ശിശുപാലാദിമന്നവർ
ചൊടിച്ച്ച്ചൊന്നു നിറം മാറിക്കാണുമാറായിതേവരും. 14

യുധിഷ്ഠരാഭിഷേകത്തേടൊത്തു കൃഷ്ണന്റെയർഹണം
ഇല്ലാത്ത മട്ടിലാക്കേണമെന്നുറച്ചോതിയേവരും. 15

നിഷ്കർഷാനിശ്ചയത്തോടും കോപിച്ചഖിലഭൂപരും
വെറുപ്പോടുമുറച്ചോരോന്നുരച്ചാരുശിരുള്ളവർ. 16

മിത്രരോധത്തിലവർതന്മൂർത്തി ശോഭിച്ചു കേവലം
ഇര തെറ്റിച്ചു മാറ്റുന്വോളറും സിംഹരീതിയിൽ. 17

അന്തമില്ലാതെ വന്നേന്തും രാജസാഗരമക്ഷയം.
ഒരുങ്ങീ പൊരുതാനെന്നതറിഞ്ഞു മധുസൂദനൻ. 18

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/762&oldid=157099" എന്ന താളിൽനിന്ന് ശേഖരിച്ചത്