ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിശുപാലവധപർവ്വം

40.യുധിഷ്ഠരാശ്വാസനം

ശിശുപാലാദികളുടെ പുറപ്പാടു കണ്ടു ദുഖിതനായ യുധിഷ്ഠരൻ യാഗത്തിനു ഹാനി തട്ടാത്തവിധം ഇക്കാര്യത്തിൽ വേണ്ടത് ഉപദേശിക്കണമെന്നു ഭീഷ്മരോടഭ്യർത്ഥിക്കുന്നു. ഒന്നും പേടിക്കണ്ടതില്ലെന്നും കൃഷ്ണൻ എല്ലാം ശുഭമായി അവസാനിപ്പിക്കുമെന്നും ഭീഷ്മർ മറുപടി പറയുന്നു.


വൈശന്വായൻ പറഞ്ഞു

ഉടൻ കടലിനോടൊപ്പം പെടും നൃപതിമണ്ഡലം
പ്രളയക്കാറ്റടിച്ചേറ്റമിളകും കടൽപോലവേ, 1

ക്രോധത്താലിളകിക്കണ്ടിട്ടോതിനാൽ ധർമനന്ദനൻ
പിതാമഹൻ മഹാബുദ്ധി വൃദ്ധഭീഷ്മനോടിങ്ങനെ, 2
തേജസ്വിയായ ദേവേന്ദൻ ബൃഹസ്പതിയൊടാംപടി.

യുധിഷ്ഠരൻ പറഞ്ഞു

ഇതാകോപിച്ചിളകിടുന്നിതു ഭൂപതിസാഗരം 3
ഇനി വേണ്ടുന്നതെന്തെന്നു പറഞ്ഞലും പിതാമഹ!

യാഗം മുടങ്ങീടരുതു ലോകർക്കും ക്ഷേമമാകണം 4
ഇതെല്ലാം ശരിയാംവണ്ണമോതിയാലും പിതാമഹ!

വൈശന്വായൻ പറഞ്ഞു

ഇമ്മട്ടു ധർമവിത്താകും ധർമപുത്രനുരച്ചതിൽ
നന്മയോടേവരുമരുളീ ഭീഷ്മൻ കുരുപിതാമഹൻ 5

ഭീഷ്മൻ പറഞ്ഞു

പേടിക്കേണ്ടാ കുരുവര, ശ്വാവു സിംഹത്തെ വെല്ലുമോ? 6
നല്ലമാർഗ്ഗം കണ്ടുവച്ചിട്ടുണ്ടു ഞാനിഹ മുന്നമേ.

സിംഹം കിടന്നുറങ്ങുന്വോൾ നായ്ക്കൾ വന്നൊത്തു കൂടിയാൽ 7
കുരയ്ക്കുന്നതുപോലേററമിരന്വുന്നുണ്ടു മന്നവർ.

വൃഷ്ണിസിംഹമുറങ്ങുന്വോൾ മുന്നിൽ വന്നിവരേവരും 8
കുരയ്ക്കുന്നൂ നായ്ക്കൾ സിംഹമിരിക്കും ദിക്കിലങ്ങനെ;

സിംഹംപോലീ വാസുദേവനൊന്നുണർന്നേററിടുംവരെ. 9
സിംഹമാക്കീ തീർത്തിടുന്നൂ നൃസിംഹൻചേദിപംഗവൻ

മന്നോരെ മന്നവശ്രേഷ്ഠൻ ശിശുപാലൻ ജളാശയൻ, 10
എല്ലാംകൊണ്ടിട്ടേവരെയും കൊല്ലിക്കാനോർപ്പതാണിവൻ.

നൂനം താൻ വീണ്ടെടുത്തീടാനിച്ഛിച്ചീടുമധോക്ഷജൻ 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/763&oldid=157100" എന്ന താളിൽനിന്ന് ശേഖരിച്ചത്