ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേവനോ മറ്റപരനോ ഭഗവാനിഹ വാസ്തവം
കേട്ടാൽക്കൊള്ളാമെന്മകനെക്കൊൽവാനായിരിക്കുമോ?” 8

മറഞ്ഞു നില്ക്കുമാബ് ഭൂതമുരചെയ്തിതു പിന്നെയും:
“ആരങ്കത്തിലെടുക്കുന്വോളേറുമീ രണ്ടു കൈകളും 9

പടമഞ്വുള്ള പാന്വാന്മട്ടുടനൂഴിയിൽ വീഴുമോ,
നെറ്റിയിൽ കാണുമീ മൂന്നാമത്തെ നേത്രവുമങ്ങനെ 10

ആരെക്കാണുന്വൊളില്ലാതാമവനാണിവന്തകൻ.”
ത്ര്യക്ഷൻ ചതുർഭുജൻ ബാലനെന്നു ചൊല്ലി ശ്രവിക്കയാൽ 11

മന്നിൽ മന്നവനെല്ലാരും വന്നുചേർന്നിതുകാണുവാൻ
വന്നത്തുമവരെത്തക്കവണ്ണം പൂജിച്ചു മന്നവൻ 12

ഓരോ നൃപന്മാർക്കുള്ളങ്കംതോറും വെച്ചിതു പുത്രനെ
ഏവമെല്ലാ നൃപന്മാരുടെയും വെവ്വേറയായ് ക്രമാൽ 13

അങ്കം കേറീട്ടുമുണ്ണിക്കു കണ്ടില്ലാ ചൊന്ന ലക്ഷണം.
ഇതാ ദ്വാരകയിൽക്കേട്ടിട്ടതിൽപ്പിന്നെ മഹാബലർ 14

ചേദിരാജപുരം പൂക്കുരാമനും വാസുദേവനും.
യാദവോത്തമരങ്ങച്ഛൻപെങ്ങളാം യദുപുത്രിയെ 15

അഭിവാദ്യം ചെയ്തുവേണ്ടുവണ്ണം ഭൂപതിതന്നെയും
കുശലാനായമം ചൊല്ലീ രാമകൃഷ്ണരിരുന്നതേ. 16

അവളാ യാദവവരന്മാരെയർച്ചിച്ചു നന്ദിയിൽ
ദാമോദരന്റെ മടിയിൽത്താനേ വെച്ചിതുപുത്രനെ. 17

അങ്കത്തിൽ വെച്ച മാത്രയ്ക്കങ്ങേറിടും രണ്ടു കൈകളും
വീണുപോയ് നെറ്റിയിൽ കണ്ണുമവ്വണ്ണംതന്നെ മാഞ്ഞുപോയ്.
അതുകൊണ്ടുൾഭൂമാൽ കൃഷ്ണനോടിരന്നീടിനാൽ വരം:

“വരം തരേണമേ കൃഷ്ണ,പേടിതേടുമെനിക്കു നീ 19
ആർത്തർക്കാശ്വാസകൻ നീയേ ഭീതന്മാർക്കഭയപ്രദൻ.”

“പേടിക്കേണ്ടാ ദേവി, ഭയമെന്നിൽനിന്നില്ല ധാർമ്മികേ!
പിതൃഷ്വസാവേ, വരമെന്തിഷ്ടം ചെയ്യേണ്ടതിന്നു ഞാൻ? 21

നിൻ ചൊല്ലു ചെയ്യുവൻ ശക്യമെന്നല്ലീ ഞാനശക്യവും.”
എന്നു കേട്ടാ യദുപതി കണ്ണനോടോതിനാളവൾ: 22

“ശിശുപാലന്റെ കുറ്റങ്ങൾ പൊറുക്കേണം മഹാബല!
എന്നെയോർത്തു യദുശ്രേഷ്ഠ,വരമീവണ്ണമാം പ്രഭോ!” 23

കൃഷ്ണൻ പറഞ്ഞു

പിതൃഷ്വസാവേ,ഞാൻ നൂറു തെറ്റിവന്നു പൊറുത്തീടാം
നിൻ പുത്രൻ വദ്ധ്യനാണെന്നുവന്നാലും മാഴ്കിടേണ്ട നീ. 24


ഭീഷ്മൻ പറഞ്ഞു

ഇപ്പടക്കീ നൃപൻ ചാവാൻ ശിശുപാലൻ ജളാശയൻ
നിന്നെപ്പോർക്കു വിളിക്കുന്നൂ ഗോവിന്ദവരഗർവ്വിതൻ. 25

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/769&oldid=157106" എന്ന താളിൽനിന്ന് ശേഖരിച്ചത്