ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44.ഭീഷ്മവാക്യം

പാണ്ഡവരുടെയുംകൃഷ്ണന്റെയും സ്തുതിപാറകനാണെന്നും മറ്റും പറ ഞ്ഞു ശിശുപാലൻ ഭീഷ്മരെ അധിക്ഷേപിക്കുന്നു. വെറും വാഗ്വാദംകൊ ണ്ടു പ്രയോജനമില്ലെന്നും ധൈർയ്യമുള്ളവരുണ്ടെങ്കിൽ ആരെങ്കിലും മുന്നോ ട്ടുവന്നു കൃഷ്ണനോടെതിർക്കട്ടെ എന്നും പറഞ്ഞ് ഭീഷ്മർ രാജാക്കന്മാരെ വെ ല്ലുവിളിക്കുന്നു.


ഭീഷ്മർ പറഞ്ഞു
സ്വന്തമല്ലീച്ചൈദ്യബുദ്ധി കണ്ണനോടേറ്റെതിർപ്പതിൽ
ജഗന്നാഥൻ മുകുന്ദന്റെ നിശ്ചയപ്പടിയാം ദൃഢം. 1
ഏതു മന്നവനുണ്ടെന്നാബ് ഭീമസേന, ധരാതലേ
ആക്ഷേപിപ്പാൻ ചാക്കടുത്ത ദുഷ്ടചൈദ്യൻകണക്കിനെ? 2
ഇവന്നൊക്കുന്ന കൈയ്യൂക്കു ഹരിതേജോംശമാം ധ്രുവം
അതിപ്പോൾ വീണ്ടെടുത്തീടാനിച്ചിപ്പൂ പുകഴും ഹരി. 3 അതാണു കുരുശാർദ്ദൂല, ശാർദ്ദൂല പോലെ ചേദിപൻ
നമ്മേ നിസ്സാരനെന്നോർത്തു ഗർജ്ജിക്കുന്നതു ദുർമ്മതി. 4
വൈശമ്പായനൻ പറഞ്ഞു
ഭീഷ്മന്റെ വാക്കു കേട്ടപ്പോൾ ശിശുപാലൻ പൊറാതെയായ്
സംക്രുദ്ധനായ് ഭീഷ്മനേടു ചൊല്ലിനാനുടനുത്തരം. 5
ശിശുപാലൻ പറഞ്ഞു
ദ്വേഷിക്കും ഞങ്ങടെ ബലം ഭീഷ്മ, കൃഷ്ണന്റെ ശക്തിയാം
വന്ദിപോലവനേ വാഴ്ത്താൻ വന്നു നിൽക്കുന്നു ഹന്ത! നീ.
പരസ്തുതിക്കിങ്ങു ഭവാനൊരുങ്ങിക്കൊൾവതാകിലോ
ഇജ്ജനാർദ്ദനനേ വിട്ടു പുകഴ്ത്തൂ മറ്റു മന്നരെ. 7
സ്തുതിക്കെടോ ദരദനാം ബാൽഹീകനൃപമുഖ്യനെ
ഇവൻ ജനിച്ചനേരത്തു ദാരണംചെയ്തു പോൽ മഹി. 8
വംഗാംഗവിഷയം കാപ്പോനിന്ദ്രനെപോലെ ശക്തിമാൻ
മഹാവില്ലാളിയാം കർണ്ണനിവനേ വാഴ്ത്തൂ ഭീഷ്മ, നീ. 9
ഇവന്നല്ലോ സഹജമാം ദിവ്യകുണ്ഡലയുഗ്മവും
ബാലാർക്കകാന്തി കലരും ചട്ടയും വിലസുന്നതും. 10
ഇവനല്ലോ ശക്രനൊക്കും ദുർജ്ജയൻ മാഗധേന്ദ്രനെ
ബാഹുയുദ്ധാൽ കീഴടക്കീ ദേഹം ഭേദിച്ചിടുംപടി. 11
തേരാളിവീരരിദ്രോണദ്രൗണിമാരച്ഛനുണ്ണികൾ
ദ്വിജേന്ദ്രരാകുമിവരെയേറ്റം വാഴ്ത്തുക ഭീഷ്മ, നീ. 12
കെല്പുള്ളിവരിൽവെച്ചേകൻ കോപിച്ചാൽ സചരാചരം
ഇപ്പാരൊടുക്കും മുഴുവനെന്നുതാൻ ഭീഷ്മ, മന്മതം. 13
ദ്രോണർക്കു പോരിൽ കിടയായ് കാണുന്നില്ലൊരു മന്നനെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/770&oldid=157108" എന്ന താളിൽനിന്ന് ശേഖരിച്ചത്