ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

=ശിശുപാലവധം 847=


അതിനെപ്പോലെ നീ ഭീഷ്മ, ചൊല്ലീടുന്നുണ്ടധാർമ്മിക! 32
മന്നോർ നിനയ്ക്കയാൽ ഭീഷ്മ, നീ ജീവിക്കുന്നു നിർണ്ണയം
ലോകവിദ്വികർമ്മാവായ് നിന്നേപ്പോലില്ലൊരുത്തനും. 33

വൈശമ്പായനൻ പറഞ്ഞു
കടുവാക്കുകളെച്ചൈദ്യൻ ചൊല്ലിക്കേട്ടു നദീസസുതൻ
ഇത്ഥം പറഞ്ഞു നൃപതേ, ചൈദ്യൻ കേട്ടങ്ങു നില്ക്കവേ. 34

ഭീഷ്മൻ പറഞ്ഞു
മന്നോർ ന്നയ്ക്കയാലാബോലിന്നു ജീവിപ്പതിങ്ങു ഞാൻ
കണക്കിൽ കൂട്ടിടാ ഞാനീ നൃപരെപ്പുല്ലു പോലെയും. 35

വൈശമ്പായൻ പറഞ്ഞു
ഏവം ഭീഷ്മൻ പറഞ്ഞപ്പോൽ കോപിച്ചൂ ഭൂമിനായകർ
നന്ദിച്ചൂ ചിലരങ്ങപ്പോൾ നിന്ദിച്ചൂ ഭീഷ്മനെച്ചിലർ. 36
ഭീഷ്മവാക്യം കേട്ടു ചില വില്ലാളിവരർ ചൊല്ലിനാർ:
“നരച്ചകിഴവ൯ ഭീഷ്മൻ ക്ഷമിപ്പാനർഹനല്ലിവൻ 37
പശുവെപ്പോലെ കൊല്ലേണമീബ്ഭീഷ്മനെ നരേന്ദ്രരേ!
എല്ലാരും ചേർന്ന് എരിത്തീയിലിട്ട് ചുട്ടീടിലും മതി.” 38
എന്നേവമവർ ചൊല്ലുന്നകേട്ടാക്കുരുപിതാമഹൻ
ധീമാൻ ഭീഷ്മൻ പറഞ്ഞാനാബ്ഭൂമണാളരോടിങ്ങനെ. 39

ഭീഷ്മൻ പറഞ്ഞു
പറഞ്ഞതിന്മേൽ പറകിലൊരന്തം കാണ്മതില്ല ഞാൻ
ഇപ്പറഞ്ഞീടുവോന്നേല്ലാം കേൾപ്പിൻ നിങ്ങൾ നരേന്ദ്രരേ! 40
പശുമട്ടിൽ കൊല്ലുയോയെന്നെത്തീയിലെരിക്കയോ
ചെയ്തുകൊൾവിൻ നിങ്ങളുടെ തലയ്ക്കീക്കാലു വെച്ചു ഞാൻ. 41
ഇതാ നില്ക്കുന്നു ഗോവിന്ദൻ ഞങ്ങളർച്ചിച്ചൊരച്യുതൻ
നിങ്ങളിൽ ചാകുവാൻ വൈകുന്നവൻ മാധവനെ ദ്രുതം 42
ഗദാചക്രധരൻ കൃഷ്ണൻതന്നെപ്പോർക്കു വിളിക്കുക;
എന്നാലിദ്ദേവദേഹത്തിൽ ചെല്ലും ചത്തു പതിച്ചുടൻ. 43


45. ശിശുപാലവധം

ശിശുപാലൻ മുന്നോട്ടുവന്ന് കൃഷ്ണനോടെതിരിടുന്നു. കടുത്ത യുദ്ധ ത്തിൽ കൃഷ്ണൻ ശിശുപാലനെ വധിക്കുന്നു. ഇതു കണ്ട് മറ്റു രാജാക്കന്മാ രൊക്കെ പിൻവാങ്ങുന്നു. ധർമ്മപുത്രന്റെ അഭിഷേകത്തോടുകൂടി രാജസു യം അവസാനിപ്പിക്കുന്നു. അതിഥികൾ ഓരോരുത്തരായി തിരികെ പ്പോകുന്നു. ദുര്യോധനനും ശകുനിയും മാത്രം ഇന്ദ്രപ്രസ്ഥത്തിൽ ബാക്കിയാ കുന്നു.


വൈശമ്പായനൻ പറഞ്ഞു
ഭീഷ്മൻ ചൊന്നതു കേട്ടാശു ചൈദ്യനുൽക്കടവിക്രമൻ
കണ്ണനായ് പൊരുതാൻവേണ്ടിക്കണ്ണനോടേവമോതിനാൻ. 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/772&oldid=157110" എന്ന താളിൽനിന്ന് ശേഖരിച്ചത്