ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദിഷ്ഠിരസമയം 853


കൃഷ്ണദ്വൈപായനൻ വ്യാസനീവണ്ണമരുളീടിനാൻ. 10

വ്യാസൻ പറഞ്ഞു
ഉൽപാത്രങ്ങൾക്കുണ്ടു പതിമ്മൂന്നാണ്ടേക്കുഗ്രാമം ഫലം
സർവ്വക്ഷത്രവിനാശത്തിനായ്ത്തീരും ധരണീപതേ! 11

അങ്ങൊരാൾമൂലമായിട്ടു കാലത്താൽ ഭരതർഷഭ!
സർവ്വക്ഷത്രിയ രാജാക്കൾ മുടിഞ്ഞീടും കുരൂദ്വഹ! 12

ദുര്യോധനാപരാധത്താൽ ഭീമാർജ്ജുനബലംവഴി.
സ്വപ്നത്തിലങ്ങു കണ്ടീടും പ്രഭാതേ വൃക്ഷവാഹനൻ 13

നീലകണ്ഠൻ ഭവൻ സ്ഥാണു കപാലി ത്രിപുരാന്തകൻ
രുദ്രനുഗ്രൻ പശുപതി മഹാദേവനുമാപതി 14

ഹരൻ ശർവ്വൻ വൃക്ഷൻ ശൂലൻ പിനാകീ കൃത്തിവാസനായ്
കൈലാസകൂടത്തോടൊക്കും കാളപ്പുറമെഴും ശിവൻ 15

പിതൃരാജനിരിക്കുന്ന ദിക്കു നോക്കിയെഴുംവിധം.
ഇപ്രകാരത്തിലായ് സ്വപ്നംകാണും നീ നരനായക! 16

അതുമൂലം മാഴ്കിടേണ്ടാ കാലം ദുർജ്ജയമല്ലയോ?
നന്നായ് വരും പോയ്‌വരട്ടേ കൈലാസത്തേക്കു ഞാനിനി 17
പ്രമാദമെന്ന്യേ നീ ദാന്തനായിബ്ഭൂമി ഭരിക്കെടോ.

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലീട്ടു ഭഗവാൻ കൈലാസത്തേക്കു പോയിനാൻ 18

കൃഷ്ണദ്വൈപായനൻ വ്യാസൻ വിജ്ഞരാം ശിഷ്യരൊത്തുടൻ.
പിതാമഹൻ പോയശേഷം ചിന്താശോകാന്ധനായ് നൃപൻ 19

ചുടുന്ന നെടുവീർപ്പിട്ടിതാക്കാര്യംതന്നെയോർത്തഹോ!
“പൗരുഷംകൊണ്ടു ദൈവത്തെബ്ബാധിപ്പാൻ സാദ്ധ്യമാകുമോ? 20

പരമർഷി പറഞ്ഞോണം വന്നകൂടാതിരുന്നിടാ.”
പിന്നെച്ചെന്നാൽ തമ്പിമാരോടേവരോടും യുധിഷ്ഠിരൻ: 21

“കേട്ടില്ലേ വീരരേ, നിങ്ങളെന്നോടാ വ്യാസർ ചൊന്നതും
അപ്പോഴാ വാക്കു കേട്ടിട്ടു മരിപ്പാനായുറച്ചു ഞാൻ.” 22

സർവ്വക്ഷത്രക്ഷയത്തിന്നു ഞാനൊരാളൊരു കാരണം
കാലകല്പിതമാണത്രേ ജീവിച്ചിട്ടെന്തിനിപ്‌ഫലം?” 23

എന്നുരയ്ക്കും മന്നവനോടോതിനാനപ്പൊളർജ്ജുനൻ:
“രാജൻ, വല്ലാതെ മാഴ്ക്കൊല്ല ബുദ്ധിയൊക്കക്കെടുംപടി 24

ആലോചിച്ചു മഹാരാജ, വേണ്ടവണ്ണം നടക്കുക.”
പേർത്തും തമ്പികളോടോതീ സത്യസന്ധൻ യുധിഷ്ഠിരൻ 25
വേദവ്യാസൻ പറഞ്ഞോരു വാക്കു ചിന്തിച്ചുകൊണ്ടുതാൻ.
യുധിഷ്ഠിരൻ പറഞ്ഞു
നിങ്ങൾക്കു നന്നായിവരും കേൾപ്പിനിന്നേമുതല്‌ക്കു ഞാൻ 26

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/778&oldid=157116" എന്ന താളിൽനിന്ന് ശേഖരിച്ചത്