ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്യവനൻതന്നെയും കണ്ടു താതൻ തരുണിയാളെയും 9

അലം കോപിച്ചു ചോദിച്ചു പുലോമയോടുടൻ ഭൃഗു.
ഭൃഗു പറഞ്ഞു
ആരും നിന്നെ ഹരിക്കാൻവന്ന രക്ഷസ്സൊടു ചൊന്നവൻ 10

നിന്നെസ്സുമുഖിയെൻഭാര്യയെന്നറിഞ്ഞീടുകില്ലവൻ.
ഉടൻ ചൊല്കവനെക്കോപമൊടുമീ ഞാൻ ശപിക്കുവൻ 11

ആരെന്റെ ശാപം പേടിക്കില്ലാരീ വികൃതി ചെയ്തവൻ?
പുലോമ പറഞ്ഞു
അഗ്നിയാണെന്നെയാ രക്ഷസ്സിന്നു ചൊല്ലിക്കൊടുത്തവൻ 12

പിന്നെക്കുരരിപോലാർക്കുമെന്നെക്കൊണ്ടോടി രാക്ഷസൻ.
അത്ര രക്ഷപ്പെട്ടു ഞാനീ തത്സുതന്റെ മഹസ്സിനാൽ 13

എന്നെക്കൈവിട്ടു വെണ്ണീറായ്തീർന്നിതാ ദുഷ്ടരാക്ഷസൻ.
സൂതൻ പറഞ്ഞു
ഇത്ഥം പുലോമ ചൊല്ലിക്കേട്ടുദ്ധതക്രോധനായ് ഭൃഗു 14

ശപിച്ചു 'നീ സർവ്വഭക്ഷനാകട്ടേ' യെന്നു വഹ്നിയെ.

7.അഗ്നിശാപമോചനം

ഭൃഗു ആക്ഷേപിച്ചു ശപിച്ചു അഗ്നി സാവയം അന്തർദ്ധാനം ചെയ്യുന്നു.
ക്രിയാവിഘ്നം നേരിട്ട ദേവർഷികൾ ബ്രഹ്മാവിനോടു സങ്കടം ഉണർത്തുന്നു.
ബ്രഹ്മാവിനാൽ പ്രസാദിപ്പിക്കപ്പെട്ട അഗ്നി പണ്ടത്തെ സ്ഥിതിയിൽ
പ്രത്യക്ഷപ്പെടുന്നു.
സൂതൻ പറഞ്ഞു
ഭൃഗുവിൻ ശാപമേററിട്ടു കോപിച്ചോതീ ഹുതാശനൻ:
“ബ്രഹ്മൻ, സാഹസമെന്തേവമെന്മേൽ സമ്പ്രതി ചെയ്തു നീ? 1

ധർമ്മത്തിൻ യത്നം ചെയ് വോനും സത്യം ചൊൽവോനുമൊ-
ചോദിക്കെസ്സത്യമോതീടുമെനിക്കക്രമമെന്തിതിൽ? [പ്പമാം
ചോദിക്കെസ്സാക്ഷി സത്യത്തെയറിഞ്ഞും മാററിയോതുവോൻ
സ്വകുലേ മേലുകീഴേഴുപേർകളെത്താൻ കൊടുക്കുമേ. 3

കാര്യത്തത്വമറിഞ്ഞിട്ടുമുരിയാടാതിരിക്കിലോ
അവനാപ്പാപമേററീടുമതിനില്ലൊരു സംശയം. 4

അങ്ങെശ്ശപിപ്പാൻ ഞാൻ പോരും, പക്ഷേ ബ്രാഹ്മണർ പൂജ്യാരാം
അറിവുള്ള മഹാനോടുമറിയിക്കുന്നു കേൾക്കെടോ. 5

യോഗത്താൽ മൂർത്തിഭേദംപൂണ്ടാകുന്നു നില്പതേഷ ഞാൻ
അഗ്നിഹോത്രം മഖം സത്രം മററും ക്രിയയിവററിലും. 6

വേദോക്തവിധിയാലെന്നിൽ ഹോമിക്കുന്ന ഹവിസ്സിനാൽ
കേവലം തൃപ്തരാകുന്നൂ ദേവന്മാരും പിതൃക്കളും. 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/78&oldid=157118" എന്ന താളിൽനിന്ന് ശേഖരിച്ചത്