ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം 855


ദുര്യോധനനെ വെള്ളത്തിൽ വീണുകണ്ടു മഹാബലൻ
പൊട്ടിച്ചിരിച്ചിതാബ് ഭീമൻ ചിരിച്ചൂ കണ്ട ഭൃത്യരും; 7
വസ്ത്രം കൊണ്ടെക്കൊടുത്താരായവന്നു നൃപശാസനാൽ.
അമ്മട്ടിലവനെക്കണ്ടാ ഭീമസേനൻ മഹാബലൻ
അർജ്ജുനൻ യമളന്മാരുമേവരും ചിരികൂട്ടിനാർ
അവർ കൂട്ടം ചിരി പൊറുത്തില്ലാ തെല്ലുമമർഷണൻ 9
ഇംഗിതം മൂടിയവരെ നോക്കീലതാനുമായവൻ.
വസ്ത്രം ചെരിച്ചുകേററീട്ടു നീന്തുവാനെന്നമാതിരി 10
തളത്തിൽ കേറിനാൻ കണ്ടു ചിരിച്ചാരപ്പൊഴേവരും.
സ്ഫടികം കൊണ്ടുള്ള വാതിലടച്ചിട്ടാവഴിക്കവൻ 11
കൈകൊണ്ടുന്തിക്കടന്നിട്ടു മുഞ്ഞികുത്തി മറിഞ്ഞുപോയ്
ഏവമോരോ ചതി പലതരം പററീട്ടവൻ പ്രഭോ!
കൈകൊണ്ടുന്തിക്കടന്നിട്ടു മുഞ്ഞിക്കുത്തി മറിഞ്ഞുപോയ്.
തുറന്നിട്ടൊരു വാതില്ക്കൽ ചെന്നുടൻ പിന്നെയായവൻ 12
അടച്ചിട്ടുണ്ടെന്നുവെച്ചു പിന്നാക്കംതന്നെ മാറിനാൻ.
ഏവമോരോ ചതി പലതരം പററീട്ടവൻ പ്രഭോ! 14
പാണ്ഡവാനുമതം വാങ്ങിക്കൊണ്ടു ദുര്യോധനൻ നൃപൻ
അസന്തുഷ്ടമനസ്സായി രാജസൂയമഹാമഖേ 15
ആശ്ചര്യമാമൃദ്ധി പാർത്തു ഹസ്തിനാപുരമെത്തിനാൻ.
പാണ്ഡവശ്രീ കണ്ടു താപംപൂണ്ടോർത്തോർത്തു നടക്കവേ 16
ദുര്യോധനനരേന്ദ്രന്നു പാപബുദ്ധി ജനിച്ചുതേ.
പാർത്ഥന്മാരെത്തുഷ്ടരായും മന്നോരെക്കീഴടക്കിയും 17
ആബാലവൃദ്ധ, മാലോകരെല്ലാം നന്ദിച്ചിണങ്ങിയും
പാർത്തുകണ്ടാ മാന്യപാണ്ഡുപുത്രമാഹാത്മ്യമോർത്തഹോ! 18
ദുര്യോധനൻ ധാർത്തരാഷ്ട്രൻ വൈവർണ്യംപൂണ്ടിതേററവും.
പോകുംവഴിക്കുള്ളഴന്നാസ്സഭയെപ്പററിയോർത്തുമേ 19
എതിരററാദ്ധർമ്മജന്റെയതിസമ്പത്തു പാർത്തുമേ,
ഏററം പ്രമാദമുൾക്കൊണ്ടു ധാർത്തരാഷ്ട്രൻ സുയോധനൻ 20
ഒന്നും മിണ്ടീലഹോ! വീണ്ടും ചൊല്ലും സൗബലനോടുമേ.
ഉളുളഴന്നവനെപ്പാർത്തിട്ടുടൻ ശകുനി ചൊല്ലിനാൻ: 21
“എന്താണു ദുര്യോധന, നീ നെടുവീർപ്പിട്ടു പോകുവാൻ?”

ദുര്യോധനൻ പറഞ്ഞു
മഹാത്മാവാമർജ്ജുനന്റെ വൻ പ്രതാപം നിമിത്തമായ്
പാർത്തലം ധർമ്മപുത്രന്റെ പാട്ടിലായതു പാർത്തുമേ, 22
അമ്മാതിരിക്കാ മഖമെന്നമ്മാമ, സുരമണ്ഡലേ
മഹേന്ദ്രന്റെ മഖംപോലെ കഴിഞ്ഞതു നിനച്ചുമേ, 23
അമർഷപൂർണ്ണനായ് രാവും പകലും വെന്തുവെന്തഹോ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/780&oldid=157119" എന്ന താളിൽനിന്ന് ശേഖരിച്ചത്