ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം 857


അമ്മാമ, മാഴ്കീടുമെനിക്കനുവാദം തരേണമേ!
അമർഷത്തിൽ പെട്ട കഥ ധൃതരാഷ്ട്രനൊടോതണേ! 40


ദുർയ്യോധനസന്താപം (തുടർച്ച)

പാണ്ഡവന്മാരെ ജയിക്കാൻ മാർഗ്ഗമെന്താണെന്നുള്ളതിനെപ്പററി ദുർയ്യോ ധനനും ശകുനിയും തമ്മിലുള്ള ആലോചന. ധർമ്മപുത്രനെ ചൂതിനു ക്ഷണി ച്ചാൽ മററു കാര്യങ്ങളെല്ലാം താൻ ഏററുവെന്ന് ശകുനി പറയുന്നു.


ശകുനി പറഞ്ഞു
ദുര്യോധന, കലർന്നീടൊല്ലമർഷം ധർമ്മപുത്രനിൽ
സ്വന്തം ഭാഗ്യങ്ങളെപ്പാണ്ഡുനന്ദനന്മാർ ഭുജിപ്പതാം. 1
വിധിയോഗം പലവിധമവാർക്കവം വിധിച്ചതാം
ഉപായം പലതും നോക്കീ നീയവർക്കു പോക്കുവാൻ. 2

വീണ്ടും വീണ്ടും തുനിഞ്ഞിട്ടും സാധിച്ചീലതരിന്ദമ!
വിട്ടുപോന്നാരവർ പരം ഭാഗ്യം മുൻപിട്ടു നില്പവർ 3

അവർ നേടീ ദ്രൗപതിയെസ്സപുത്രൻ ദ്രുപദൻ പരം
തുണയായീ ഭൂമി നേടാൻ വീര്യവാൻ വാസുദേവനും. 4

ഭംഗമെന്ന്യേ പിത്ര്യഭാഗം വാങ്ങിനാരവർ ഭൂപതേ!
അതു വാച്ചിതു തേജസ്സാലിതിലെന്തുണ്ടു കേഴുവാൻ? 5

ഗാണ്ഡീവമൊത്തമ്പൊടുങ്ങാത്താവനാഴികളർജ്ജുനൻ
ദിവ്യാസ്ത്രസഹിതം പ്രസാദിപ്പിച്ചു വാഹ്നിയെ. 6

ആ വില്ലുകൊണ്ടും നിജമാക്കൈവീര്യംകൊണ്ടുമായവൻ
മഹീശരെപ്പാട്ടിലാക്കിയതിലെന്തുണ്ടു കേഴുവാൻ? 7

മയദാനവനെക്കത്തും തീയിൽനിന്നു വിടുർത്തവൻ
ആ മഹാസഭ തീർപ്പിച്ചൂ യവ്യസാചി പരന്തപൻ. 8

ആ മയൻതൻ ചൊല്പടിക്കു കിങ്കരാഭിധരാക്ഷസർ
ഊക്കരാസ്സഭ താങ്ങുന്നുണ്ടതിലെന്തുണ്ടു കേഴുവാൻ? 9

രാജൻ, ഭാരത, നീ നിസ്സഹായനാണെന്നുരച്ചതും
തെററല്ലയോ തുണയ്ക്കില്ലേ തമ്പിമാർ വശവർത്തികൾ? 10

പുത്രനോടൊത്തു വില്ലാളിവീരൻ ദ്രോണൻവശത്തു തേ
രാധേയൻ സൂതസുതൻ, തേരാളി കൃപവിപ്രനും. 11

സോദരന്മാരൊത്തു ഞാനും സൗമദത്തിനരേന്ദ്രനും
ഇവരോടേവരോടും ചേർന്നൂഴിയൊക്കജ്ജയിക്ക നീ. 12

ദുര്യോധനൻ പറഞ്ഞു
അങ്ങുമീയിവരും മററു വീരരും തുണയാർന്നു ഞാൻ
ഇവരെത്തന്നെ വെല്ലുന്നുണ്ടങ്ങയ്ക്കു മതമെങ്കിലോ. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/782&oldid=157121" എന്ന താളിൽനിന്ന് ശേഖരിച്ചത്