ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർയ്യോധനസന്താപം

861						 

വൈശ്യരെപ്പോലെ രാജാക്കൾ വിപ്രർക്കു പരിവേഷകർ. 35 ആ ശ്രീ ദേവാധിരാജന്നും യമന്നും വരുണന്നുമേ ഗുഹ്യകാധീശന്നുമില്ലാ യുധിഷ്ഠിരനെഴുംവിധം. 36 പാണ്ഡുപുത്രനിലവ്വണ്ണമാണ്ട സന്വത്തു കാണ്കയാൽ പൊളുളന്നോരുളുളമായീ ഞാൻ കൊളുളന്നില്ലേതുമേ ശമം. 37 ശകുനി പറഞ്ഞു പാണ്ഡുപുത്രക്കലതിരററങ്ങു കണ്ടോരു ലക്ഷ്മിയെ ഇങ്ങു നേടാനുളുളപായം കേൾക്കൂ സത്യപരാക്രമ! 38 അക്ഷ ങ്ങളിലഭിജ്ഞൻ ഞാനിപ്പാരിലയി ഭാരത! ചൂതിലുളുളം പണയവും തക്കവും കണ്ടറിഞ്ഞവൻ. 39 ചൂതിന്നുണ്ടാശ കൗന്തേയന്നറിവില്ലാ കളിക്കുവാൻ വിളിച്ചാൽ വന്നിടും നൂനം ചൂതിന്നും ‌സമരത്തിനും. 40 ദൃഢം ജയിപ്പനവനേക്കപടംകൊണ്ടുടൻ വിഭോ! നേടാമാദ്ദിവ്യസന്വത്തു വിളിക്കകവനെബ് ഭവാൻ. 41 വൈശന്വായനൻ പറഞ്ഞു എന്നാശ്ശകുനി ചൊന്നോരു ദുര്യോധനനരാധിപൻ ധൃതരാഷ്ടനൊടീവണ്ണമുടനേതന്നെയോതിനാൽ. 42 ദുര്യോധനൻ പറഞ്ഞു അക്ഷജ്ഞനാമിവൻ ചൂതാൽ പാണ്ഡുപുത്രൻറ ലക്ഷ്മിയെ നോടുവാൻ മുതിരുന്നുണ്ടങ്ങതിന്നനുവദിക്കണം. 43 ധ്യതരാഷ് ട്രൻ പറഞ്ഞു ക്ഷത്താവു മതിമാൻ മന്ത്രിയവൻചൊല്പടി നില്പ ഞാൻ അവനൊത്തോർത്തുറച്ചീടാമീക്കാര്യത്തിൻറ തീപ്പിനി. 44 ധർമ്മത്തോടാദ്ദീർഗ്ഘദർശി രണ്ടുപക്ഷത്തിനും പരം ഹിതമാംവണ്ണമേ യുക്തമോതും കാര്യം വിനിശ്ചയം 45 ദുര്യോധനൻ പറഞ്ഞു ഇവിടുത്തെപ്പിന്തിരിപ്പിച്ചീടും വിദുരനെത്തിയാൽ രാജേന്ദ്ര നീ പിൻതിരിഞ്ഞാൽ മരിക്കും ഞാനതും ദൃഢം. 46 ഞാൻ മരിച്ചിട്ടു വിദുരനൊത്തു രാജൻ, സഖിക്ക നീ പാരടച്ചു ഭജിച്ചാലുമെന്നെക്കൊണ്ടെന്തു കാര്യമാം? 47 വൈശബായനൻ പറഞ്ഞു പ്രണയത്തോടവൻ ചൊന്നാരാർത്തവാക്യം ശ്രവിച്ചുടൻ! ധൃതരാഷ്ടൻ ഭൃത്യരോടു ചൊല്ലീ ദുര്യോധനപ്രിയൻ: 48 "ആയിരം തൂണുമായു നൂറു വാതിലായതിഭംഗിയിൽ വലിപ്പത്തിൽ സഭ നമുക്കൊന്നു തീർക്കട്ടെ ശില്പികൾ. 49 പിന്നെത്തച്ചന്മാരെ വരുത്തീട്ടു രത്നമണിഞ്ഞതിൽ </poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/786&oldid=157125" എന്ന താളിൽനിന്ന് ശേഖരിച്ചത്