ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

876 ദ്യൂതപർവ്വം


അതുണ്ടിപ്പോളവശന്നാപ്പെടുന്നു
മഹാഭയം ക്ഷത്രിയലോകനാശം. 15

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിദ്ധൃതരാഷ്ടൻ മനീഷി
ദൈവം പരം ദുസ്തരമെന്ന് കണ്ടും
ചൊന്നാനുച്ചം ഭൃത്യരോടങ്ങു പുത്രൻ
ചൊന്നാ വാക്കിൽപ്പെട്ടു ദൈവപ്രമൂഢൻ. 16

“സഹസ്രം തൂണൊത്തു പൊൻരത്നചിത്രം
ശതദ്വാരം സ്ഫടികക്കോട്ടയോടും
വിളിപ്പാടാം ദീർഗ്ഘവിസ്താരമോടും
ചമയ്ക്കട്ടെ സഭ വേഗം പണിക്കാർ,” 17

എന്നോതിക്കേട്ടുടനെ നിർവിശങ്കം
പ്രാജ്ഞപ്പണിക്കാരതു തീർത്തു ജവത്തിൽ
ശില്പജ്ഞാരാസഭയിൽ ദ്രവ്യജാല-
മല്പേതരം വെച്ചു വേണ്ടുംവിധത്തിൽ. 18

അല്പം നാളാൽ സഭ നിർമ്മിച്ചസംഖ്യം
രത്നങ്ങളാലേറ്റവും ഭംഗിയാക്കി
സ്വർണ്ണാസനങ്ങളുമേറ്റം നിരത്തി-
കേൾപ്പിച്ചാരോ നൃപനേ പ്രീതിപൂർവ്വം. 19

ഉടൻ വിദ്വാൻ വിദുരാമത്യനോടാ-
യുരച്ചാനാദ്ധൃതരാഷ്ട്രൻ നരേന്ദ്രൻ
യുധിഷ്ഠിരക്ഷിതിഭൃൽപുത്രനേയെൻ-
മൊഴിപ്പടിക്കുടനിങ്ങാനയിക്കു. 20

ശയ്യാസനാദ്യുപബർഹങ്ങളോടും
രത്നാഢ്യയാമിസ്സഭ ധർമ്മപുത്രൻ
ഭ്രതാക്കളോടൊത്തു കാണട്ടെയിങ്ങു
സുഹൃദ്ദ്യൂതം ചെയ്തുകൊള്ളട്ടെ പിന്നെ. 21

====57.യുധിഷ്ഠിരാനയനം (തുടർച്ച)====

ധൃതരാഷ്ട്രന്റെ ആലോചനയെ വിദുരൻ എതിർക്കുന്നു. ദൈവേച്ഛനടക്കട്ടെ എന്നു പറ ഞ്ഞ് വിദുരനെ ഇന്ദ്രപ്രസ്ഥത്തിലേക്കു പോകാൻ ധൃതരാഷ്ട്രൻ വീണ്ടും പ്രേരിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
സുതൻതന്റെ മതം കണ്ടു ധൃതരാഷ്ട്രനരാധിപൻ
ദൈവം ദുസ്തരമെന്നോർത്തിട്ടേവം ചെയ്തു മഹീപതേ! 1

അന്യായമാം വാക്കു കേട്ടു വിദുരൻ പണ്ഡിതോത്തമൻ
ഭ്രതൃവാക്കഭിനന്ദിച്ചീലോതിനാനുടനിങ്ങനെ. 2

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/801&oldid=157143" എന്ന താളിൽനിന്ന് ശേഖരിച്ചത്