ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

882 ദ്യുതപർവ്വം

ഏവമങ്ങെന്നൊടേറ്റിപ്പോൾ ഛലമെന്നു നിനയ്ക്കകിൽ 17

ചൂതിൽ നിന്നിട്ടു പിൻവാങ്ങൂ ഭയമുണ്ടെങ്കിലോ ഭവാൻ.

യുധിഷ്ഠിരൻ പറഞ്ഞു വിളിച്ചാൽ പിൻവലിക്കില്ലെന്നെനിക്കുണ്ടു ദൃഢവ്രതം 18 വിധിയോബലവാൻ രാജൻ, ദൈവത്തിൻ പാട്ടിൽ നില്പു ഈ യോഗത്തിങ്കലാരോടു ചുതിന്നേറ്റു കളിപ്പു ഞാൻ. [ഞാൻ പണയം വെയ്ക്കുവാനാരുണ്ടെന്നാൽ ചൂതു തുടങ്ങിടാം.

ദുര്യോധനൻ പറഞ്ഞു ധനരത്നങ്ങൾ ഞാനുണ്ടു കൊടുപ്പാനവനിപതേ! 20 എന്റെപേർക്കു കളിച്ചീടുമങ്ങീശ്ശകുനി മാതുലൻ.

യുധിഷ്ഠിരൻ പറഞ്ഞു അന്യന്റെപേർക്കന്യനേറ്റ ചൂതിൽ വൈഷമ്യമോർപ്പു ഞാൻ 21 ഇതോർക്കേണം പ്രാജ്ഞ, ഭവാനെന്നാലാട്ടേ തുടങ്ങുക.

60. ദ്യൂതാരംഭം

പന്തയംവെച്ച് ധർമ്മപുത്രനും ശകുനിയും തമ്മിൽ ചൂതുകളി തുടങ്ങുന്നു. ധർമ്മപുത്രരുടെ പരാജയം.


വൈശമ്പായനൻ പറഞ്ഞു
ചൂതിന്നൊരുക്കമായപ്പോളാ ഭൂപാലകരേവരും
ധൃതരാഷ്ട്രനെ മുൻപാക്കീട്ടാസ്സഭാസ്ഥലമേറിനാർ. 1

ഭീഷ്മൻ ദ്രോണൻ കൃപൻ പിന്നെദ്ധീമാൻ വിദുരനെന്നിവർ
അതിപ്രീതിപെടാതുള്ള മനസ്സോടെത്തി ഭാരത! 2

അവർ സിംഹഗ്രീവരോജസ്വികൾ ചേർന്നു തിരിഞ്ഞുമേ
ഇരുന്നു ഭൂരിരുചിരചിത്രസിംഹാസനങ്ങളിൽ 3

രാജാക്കൻമാരൊത്തുചേർന്നാസ്സഭ ശോഭിച്ചു ഭൂപതേ!
യോഗ്യരാം ദേവകൾ നിറഞ്ഞൊത്താ സ്വർഗ്ഗംകണക്കിനെ 4

വേദജ്ഞരേവരും ശൂരരവർ ഭാസ്വരമൂർത്തികൾ
ആരംഭിച്ചു മഹാരാജ, സുഹൃദ്ദ്യൂതമതിന്നുമേൽ 5

യുധിഷ്ഠിരൻ പറഞ്ഞു
ഇതാ കടൽച്ചുഴിയിലുണ്ടായേറ്റം വിലയാം മണി
ഹാരത്തിൽ കോർത്തു മാറ്റേറും തങ്കം കെട്ടിയ ഭൂഷണം. 6

ഇതെൻ പണയമങ്ങയ്ക്കെന്തെതിരരാം പണയം നൃപ!
എന്നോടിങ്ങു മഹാരാജ, ധനം വെച്ചു കളിക്കവാൻ? 7

ദുര്യോധനൻ പറഞ്ഞു
എനിക്കിങ്ങുണ്ടു മണികൾ പെരുത്തു ധനജാലവും
ദ്രവ്യത്തിരക്കെനിക്കില്ലീക്കളിക്കങ്ങു ജയിക്കുക. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/807&oldid=157149" എന്ന താളിൽനിന്ന് ശേഖരിച്ചത്