ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപ്സരസ്സാം മേനകയാഗ്ഗർഭം കാലേ ഭൃഗുദ്വഹ!
സ്ഥുലകേശാശ്രമോപാന്തസ്ഥലത്തിങ്കൽ കളഞ്ഞുതേ. 7

നദീതീരത്തിലാഗ്ഗർഭം നിർദ്ദയം ലജ്ജയെന്നിയേ
കൈവെടിഞ്ഞിട്ടപ്സരസ്ത്രീയാകും മേനക പോയിനാൾ. 8

ദേവഗർഭാഭയായ് ത്യക്തയായ് വിളങ്ങന്ന കന്യയെ
കാലേ നദീതടേ കണ്ടു സ്ഥൂലകേശൻ മഹാമുനി. 9

വിജനത്തിങ്കലായ് ഹന്ത! സ്വജനം വിട്ട കുട്ടിയെ
സ്ഥൂലകേശൻ ദ്വിജൻ പുണ്യശീലൻ കണ്ടെത്തിയപ്പോഴേ. 10

എടുത്തു മുനി കാരുണ്യത്തൊടുംകൂടി വളർത്തിനാൻ
വരാരോഹ വളർന്നാളാ വരാശ്രമശുഭസ്ഥലേ. 11

ജാതകാദികളാം കർമ്മജാതങ്ങളെ യഥാവിധി
കാലേ ചെയ്താനായവൾക്കാ സ്ഥൂലകേശൻ മുനീശ്വരൻ. 12

സ്വതരൂപഗുണത്താലേ പ്രമദാവരയാകയാൽ
പ്രമദ്വരേതി പേരിട്ടാനവൾക്കാ മാന്യമാമുനി. 13

ആപ്പുണ്യാശ്രമഭാഗത്തങ്ങീ പ്രമദ്വരയെ സ്വയം
കണ്ടു ധർമ്മാത്മാവു കാമംകൊണ്ടുഴന്നൂ പരം രുരു. 14

അഥ മിത്രംവഴിക്കച്ഛന്നിതൻപോടറിയിച്ചതിൽ
സ്ഥൂലകേശനോടർത്തിച്ചൂ കാലേ പ്രമതി കന്യയെ. 15

പ്രമദ്വരാകന്യകയെ രുരുവിന്നേകി തൽപിതാ
വേളിയാസന്നമാമുത്രംനാളിൽ തീർച്ചപ്പെടുത്തിനാൻ. 16

വിവാഹമൊട്ടടുത്തൊരു നാളിൽ തോഴികളൊത്തവൾ
കേളിയാടി നടന്നീടുന്നേരമാസ്സാധു കന്യക 17

വിലങ്ങത്തിൽ കിടന്നുംകൊണ്ടുറങ്ങീടുന്ന പാമ്പിനെ
കണ്ടതില്ല കാലശക്ത്യാ ചാകാൻ ചെന്നു ചവിട്ടിനാൾ. 18

കാലചോഗിതനാസ്സർപ്പം വിഷം മുററുന്ന പല്ലുകൾ
അന്ധാളിക്കുമവൾക്കുള്ളോരംഗത്തിലിറക്കിനാൻ. 19

കടികൊണ്ടപ്പോളവളങ്ങുടനേ വീണുഭ്രമിയിൽ
കരിവാളിച്ചാഭകെട്ടാഭരണം ചിന്നി മോഹമായ്. 20

ബന്ധുക്കൾക്കാർത്തിയുണ്ടാക്കിക്കൂന്തൽ ചിന്നഴിഞ്ഞഹോ!
കാണാനാവില്ലെങ്കിലും കാണേണ്ടവളായ് ജീവനററവൾ. 21

ഉറങ്ങുപോലെയായ് വീണിട്ടുരഗക്ഷകയാകിലും
പാരം മനോഹരതാരാകാരയായ്ത്തീർന്നു സുന്ദരി. 22

പത്മാംഗിയവൾ താഴത്തു വീണുരുണ്ടു കിടക്കവേ
അവളെത്താതനും കണ്ടു മററുള്ള മുനിമാർകളും. 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/81&oldid=157152" എന്ന താളിൽനിന്ന് ശേഖരിച്ചത്