ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം 886


തേനെടുപ്പോൻ തേനു കണ്ടാൽ വീഴുന്ന കഥയോർത്തിടാ
കേറിച്ചെന്നതിൽ മുങ്ങീടുമെന്നിട്ടോ വീണുപോയിടും. 5

ഇവനക്ഷദ്യൂതമത്തൻ സൂക്ഷിക്കുന്നില്ല തേൻപടി
മഹാരഥദ്രോഹി കാണുന്നില്ല തന്നുടെ വീഴ്ചയെ. 6

അറിവൂ ഞാൻ മഹാപ്രാജ്ഞ, ഭോജരാജ്യത്തു തെറ്റിനാൽ
അച്ഛൻ വെടിഞ്ഞു മകനെപ്പൗരന്മാർക്കു ഹിതത്തിനായ്. 7

യാദവാന്ധകഭോജന്മാരൊത്തു കൈവിട്ടു കംസനെ
നിയോഗാലവനെക്കൃഷ്ണൻ ശത്രുഗാതി വധിച്ചതിൽ. 8

ഏവമെല്ലാ ജ്ഞാതികളും മോദിപ്പൂ ശതവത്സരം
നിൻ ചൊല്ലാൽ നിഗ്രഹിക്കട്ടെ ദുര്യോധനനെയർജ്ജുനൻ 9

ഇപ്പാപിതൻ നിഗ്രഹത്താൽ നന്ദിച്ചീടട്ടെ കൗരവർ
കാകനാലേ മയിൽകളെ ക്രോഷ്ടാവാൽ വ്യാഘ്രമുഖ്യരെ. 10

വാങ്ങൂ പാണ്ഡവരെ, രാജൻ, ദുഃഖക്കടലിൽ മുങ്ങൊലാ;
കുലാർത്ഥമായ് ത്യാജ്യനേകാൻ ഗ്രാമാർത്ഥം ത്യാജ്യമാം കുലം 11

നാടിന്നായ് ഗ്രാമവും ത്യജ്യമാത്മാർത്ഥം ത്യാജ്യയാം മഹി
സർവ്വജ്ഞൻ സർവ്വഭാവജ്ഞൻ സർവ്വശത്രുഭയങ്കരൻ 12

ജംഭത്യാഗേ ദൈത്യരോടു ശുക്രനിങ്ങനെയോതിനാൻ:
കാട്ടിലുള്ളവയായ് പൊന്നു തുപ്പും ചില ഖഗങ്ങളെ 13

ഗൃഹത്തിൽ വന്നു പാർക്കുമ്പോൾ ലോഭത്താൽ കൊന്നുപോൽ-
അവനോ സുഖലോഭാന്ധൻ പൊന്നിന്നിച്ഛിച്ചു മന്നവ! [നൃപൻ

അന്നുള്ളതും ഭാവിയുമങ്ങൊന്നായ് രണ്ടും മുടിച്ചുതേ.
അർത്ഥകാമനതിൻവണ്ണം ദ്രോഹിക്കയ്കങ്ങു പാർത്ഥരെ 15

മോഹാൽ പശ്ചാത്തപിച്ചീടുമാകഖഗാരികണക്കു നീ.
പാണ്ഡവന്മാരിൽനിന്നുണ്ടാം പുഷ്പം നേടുക ഭാരത! 16

പൂങ്കാവിൽ മാലാകാരന്മട്ടേറ്റം സ്നേഹിച്ചു വീണ്ടുമേ.
കരിക്കാരൻ മരംപോലെ വേരോടിവരെ വെട്ടൊലാ 17

സസുതാമാത്യബലനായ് കാലനൂർക്കു ഗമിക്കൊലാ.
ഒത്തെതിർകകും പാർത്ഥരോടിന്നാരെതിർക്കുന്നു ഭാരത! 18

ദേവന്മാരൊത്തൊരാസ്സാക്ഷാൽ ദേവരാജനുമാകുമോ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/811&oldid=157154" എന്ന താളിൽനിന്ന് ശേഖരിച്ചത്