ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

888 ദ്യൂതപർവ്വം


ദേവദ്യൂതക്കളിയിൽ സൗബലന്റേ
കള്ളം കാണ്മൂ നമ്മളീപ്പാർവ്വതീയൻ
വന്നേടമേ ശകുനി പൊയ്ക്കൊണ്ടിടട്ടേ
പോരാടൊല്ലേ ഭാരത, പാർത്ഥരായ് നീ. 10

====64. വിദുരഹിതവാക്യം (തുടർച്ച)====

വിദുരന്റെ ഹിതോപദേശം കേട്ടു ക്രുദ്ധനായ ദുര്യോധനൻ ആ പിതൃസഹോദരനെ അധിക്ഷേപിക്കുന്നു. ഇഷ്ടംപോലെ എവിടെയെങ്കിലും പൊയ്ക്കൊള്ളാൻ പറയുന്നു. ഗുണകാംക്ഷികളുടെ ഉപദേശം ധിക്കരിക്കാൻ തോന്നുന്നതു കഷ്ടകാലത്തിന്റെ ശക്തികൊണ്ടാണെന്നു വിദുരൻ മറുപടിപറയുന്നു.


ദുര്യോധനൻ പറഞ്ഞു
പരന്മാർതൻ കീർത്തി വാഴ്ത്തുന്നിതെന്നും
നീ നിന്ദിച്ചും ധാർത്തരാഷ്ട്രവ്രജത്തെ
ആർക്കിഷ്ടത്തിന്നായി നീ ബാലർമട്ടീ-
നമ്മേ നിന്ദിക്കുന്നതെന്നിങ്ങറിഞ്ഞു. 1

അന്യപ്രിയൻതാനവനെന്നുറയ്ക്കാം
നിന്ദാസ്തുതിക്രമഭേദങ്ങളാലേ
കാട്ടില്ലെന്നോ നിന്റെ ചിത്തത്തെ നാവി-
ജ്ജ്യേഷ്ഠന്നുള്ളിൽ പ്രാതികൂല്യത്തിനാലേ. 2

പാമ്പിന്മട്ടാം നിന്നെയങ്കേ വഹിച്ചൂ
ചതിപ്പൂ കാപ്പോനെ നീ പൂച്ചപോലേ
സ്വാമിദ്രോഹാൽ പരമായ് പാപമില്ലാ-
പ്പാപത്തേയും വിദുരാ, പേടിയില്ലേ? 3

ശത്രുക്കളെ വെന്നു നേടീ മഹാർത്ഥം
ക്ഷത്താവേ, നീ ഞങ്ങളെ നിന്ദിയായ്ക്ക
ശത്രുക്കൾതൻ നീതി കൊണ്ടാടിടും നീ
ദ്വേഷിക്കുന്നൂ ഞങ്ങളേത്തൽപ്രയോഗാൽ. 4
പൊറുക്കാതൊന്നോതുവോൻ വൈരിയാമേ
ഗുഹ്യം ഗുഢം വെയ്ക്കണം ശത്രുമദ്ധ്യേ
സേവിപ്പോൻ നീ ബാധചെയ്യുന്നു നാണം-
വിട്ടോതുന്നു ഹന്ത തോന്നുന്നതൊക്കെ. 5

നമ്മേ നിന്ദിക്കേണ്ട നിന്നുള്ളറിഞ്ഞു
വൃദ്ധോപാന്താൽ ബുദ്ധി നന്നായ് പഠിക്കൂ
യശസ്സു കാക്കൂ വിദുരാ, വേണ്ടവണ്ണം
ചാടീടേണ്ടാ പരകാര്യത്തിലൊന്നും. 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/813&oldid=157156" എന്ന താളിൽനിന്ന് ശേഖരിച്ചത്