ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിദുരഹിതവാക്യം 988


ഞാൻ ചെയെ‌തന്നായ് വിദുരാ ചിന്തിയായ്ക
നിത്യം നമ്മെപ്പരുഷം ചൊല്ലിടൊല്ല
ചോദിച്ചില്ല ഹിതവും നിന്നോ‌ടീ ഞാൻ
ക്ഷേമം ക്ഷത്താവേ ക്ഷാന്തരിൽ ക്ഷോഭിയായ്ക. 7

ഏകൻ ശാസ്ത വന്യനിങ്ങില്ല ശാസ്ത
ഗർഭേ പെട്ടോനെശ്ശാസനം ചെയ്‌വു ശാസ്താ
തച്ഛാസ്യത്താൽ കണ്ടിൽനിന്നംബുപോലെ
നിയോഗിക്കുമ്മട്ടു നില്ക്കുന്നു ഞാനും. 8

തലയാൽ മല ഭേദിപ്പോൻ പാമ്പിനെപ്പോറ്റുവോനെവൻ
അവന്നു തൻബുദ്ധിതന്നെ ചെയ്‌വൂ കാര്യാനുശാസനം. 9

ബലത്താലനുശാസിപ്പോനമിത്രത്വമണഞ്ഞിടും
മിത്രതയ്ക്കനുവർണ്ണിച്ചു വിട്ടൊഴിക്കുക പണ്ഡിതൻ. 10

കർപ്പൂരത്തിൽ തീ കൊടുത്തു കെടുത്തീടാൻ നിനയ്ക്കിലോ
അതിന്റെ ഭസ്മവും ബാക്കി കിട്ടില്ലനു ഭാരത 11

പാർപ്പിക്കൊല ശത്രുപക്ഷാരിയെത്താൻ
വിശേഷിച്ചിങ്ങഹിതം ചൊല്ലുവോനേ
ആ നീ യഥേഷ്ടം വേണ്ടദിക്കിൽ ഗമിക്കൂ;
സാന്ത്വംകൊണ്ടും ധൂർത്ത കൈവിട്ടുപോകും. 12
വിദുരൻ പറഞ്ഞു
ഇത്രത്തോളം കൊണ്ടു കൈവി‌ട്ടിടുന്നോ-
ർക്കിഷ്ടത്തിന്നങ്ങന്തമുണ്ടല്ലി രാജൻ!
രാജാക്കന്മാർക്കുള്ളിലുണ്ടാമിളക്കം;
സാന്ത്വം ചെയ്തും മുസലംകൊണ്ടു കൊല്ലം. 13

അബാലൻ താനെന്നുമേ രാജപുത്ര!
ബാലൻ ഞാനെന്നും ഭവാനേർപ്പു മാന്ദ്യാൽ
സുഹൃൽസ്ഥാനത്തേകനേ വെച്ചു പിന്നെ-
ത്തെറ്റായവന്നാക്കുവോനാണു ബാലൻ. 14

ശ്രേയസ്സിന്നങ്ങെത്തിടാ മന്ദബദ്ധി,
ദോഷപ്പെട്ടാൽ ശ്രോത്രിയസ്ത്രീകണക്കേ;
ബോധിക്കില്ലാ ഭാരത,ന്നർവ്വതെത്തും
വൃദ്ധൻ കാന്തൻ ബാലികയ്ക്കെന്നപോലേ 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/814&oldid=157157" എന്ന താളിൽനിന്ന് ശേഖരിച്ചത്