ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപദീപരാജയം 891


വെശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 5
       
യുധിഷ്ഠിരൻ പറഞ്ഞു
പൈക്കൂട്ടം കാള കുതിര സംഖ്യവിട്ടാവിയാടുകൾ
പർണ്ണാസതൊട്ടിട്ടാ സിന്ധുവരേക്കുള്ളവ സൗബലി 6 ഇതെൻ പണയമാണല്ലോ നിന്നോടിപ്പോൾ കളിക്കുവൻ.
     
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ 7
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ.
      
യുധിഷ്‍ഠിരൻപറഞ്ഞു
പുരം നാട്ടുപുറം ഭൂമി ബ്രഹ്മസ്വേതരവിത്തവും 8
അബ്രാഹ്മണപുമാന്മാരുമെനിക്കുള്ള ധനങ്ങളാം
ഇതെന്റെ പണയം രാജൻ, നിന്നോടിപ്പോൾ കളിക്കുവൻ. 9
      
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 10
      
യുധിഷ്‍ഠിരൻപറഞ്ഞു
രാജപുത്രരണിഞ്ഞേറ്റം ശോഭിക്കും ഭ്രഷണവ്രജം
കുണ്ഡലങ്ങൾ പതക്കങ്ങൽ ഭ്രപ, ഭ്രഷണമൊക്കയും 11
ഇതെന്റെ പണയം രാജൻ, നിന്നോടിപ്പോൾ കളിക്കുവൻ.
       
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ 12
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ.
       
യുധിഷ്‍ഠിരൻപറഞ്ഞു
ശ്യാമൻ യുവാവു രക്താക്ഷൻ സിംഹസ്തന്ധൻ മഹാഭുജൻ
നകുലൻതന്നെ പണയമിതെന്റെ ധനമോർക്കെടോ. 13
     
ശകുനി പറഞ്ഞു
പ്രിയനങ്ങയ്ക്കു നകുലൻ രാജപുത്രൻ യുധിഷ്‍ഠിര! 14
‍ഞങ്ങൾക്കടിമയായ് വന്നിതിനിയെന്താൽ കളിച്ചിടും?
       
വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലീട്ടക്ഷമേന്തിക്കളിച്ചാനഥ സൗബലൻ 15
ജയച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ.
       
യുധിഷ്‍ഠിരൻ പറഞ്ഞു
ഇവൻ ധർമ്മം സഹദേവൻ വിധിപ്പോൻ
ലോകത്തിങ്കൽ പണ്ഡിതപ്പേരെടുത്തോൻ
അനർഹനാം പ്രിയനീ രാജപുത്രൻ-
തന്നാൽ കളിപ്പേൻ പ്രിയമില്ലാത്തമട്ടിൽ. 16

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/816&oldid=157159" എന്ന താളിൽനിന്ന് ശേഖരിച്ചത്