ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപദീപരാജയം 893


ശകുനി പറഞ്ഞു
ഏറെ ദ്രവ്യം തോററു തമ്പിമാരും ഹസ്ത്യശ്വജാലവും
പണയം ചൊൽക കൗന്തേയ, പോകാതുണ്ടങ്കിൽ വല്ലതും. 28
      
യുധിഷ്‍ഠിരൻ പറഞ്ഞു
ഈ ഞാൻ വിശിഷ്ടൻ ഭ്രാതാക്കൾക്കെല്ലാർക്കും പ്രിയനായവൻ
ആത്മോപപ്ലവമായ് തോററാൽ ദാസ്യവൃത്തി നടത്തുവൻ. 29
        
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 30
ശകുനി പറഞ്ഞു
ഇതു ചെയ്തതു പാപിഷ്ഠം താനേ ചെയ്തതു ഭൂപതേ!
വേറിട്ടു ധനമുള്ളപ്പോൾ പാപമാത്മപരാജയം. 31
        
വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലീട്ടക്ഷദക്ഷൻ ചൂതാടുന്ന സഭാന്തരേ
വീരരാജാക്കളോടൊക്കെ വേറേ ചൊല്ലീ പരാജയം. 32
       
ശകുനി പറഞ്ഞു
രാജൻ വല്ലഭയുണ്ടങ്ങയ്ക്കിങ്ങു നേടാത്തതാം ധനം
പണയം വെയ്ക്ക പാഞ്ചാലി കൃഷ്ണയെത്താൻ ജയിക്കുക! 33
       
യുധിഷ്‍ഠിരൻ പറഞ്ഞു
മുണ്ടിയല്ലാ തടിച്ചല്ല മെലിഞ്ഞല്ലല്ല രക്തയും
കരിവാർകൂന്തലാളാകൂമവളാലേ കളിക്കുവൻ. 34

ശരൽപ്പൊൽത്താരിതൾക്കണ്ണാൾ ശരൽപ്പങ്കജഗന്ധിയാൾ
ശരൽപ്പങ്കേരുഹം വാഴും ശ്രീദേവിക്കെതിരാമവൾ. 35

അവ്വണ്ണമാണാനൃശംസ്യമവ്വണ്ണം രൂപശോപയും
അവ്വണ്ണം ശീലവും സ്ത്രീക്കെവ്വണ്ണമിച്ഛിപ്പതോ പുമാൻ. 36

ഗുണമെല്ലാം തികഞ്ഞുള്ളോളനുകുല പ്രിയംവദ


ഒടുക്കംതാൻ കിടക്കുന്നോൾ മുൻകൂട്ടിയുണരുന്നവൾ
ആഗോപാലാവിപാലാന്തം കൃതാകൃതമറിഞ്ഞവൾ, 38

വിയർക്കുമ്പോൾ പൂമണക്കും പങ്കജാനനമുള്ളവൾ
വാർകൂന്തലാൾ വേദിമദ്ധ്യ താമ്രാസ്യ ലഘുലോമയാൾ, 39

ഈവണ്ണമുള്ള പാഞ്ചാലി ദ്രൗപദീതനുമദ്ധ്യയെ
പണയം വെച്ചു നിന്നോടു കളിക്കുന്നുണ്ടു സൗബല! 40
       
വൈശമ്പായനൻ പറഞ്ഞു
ധീമാനോവം ധർമ്മരാജനുരചെയ്തോരു നേരമേ
ആയായീയെന്നു കേൾക്കായീ സഭ്യവൃദ്ധജനോക്തികൾ. 41

ക്ഷോഭിച്ചിതാസ്സഭ നൃപ, ഭൂപർക്കുണ്ടായ സങ്കടം;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/818&oldid=157161" എന്ന താളിൽനിന്ന് ശേഖരിച്ചത്