ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

894ദ്യൂതപർവ്വം


ഭീഷ്മദ്രോണകൃപാദ്യന്മാർക്കുണ്ടായിതു വിയർപ്പുമേ 42

തലയും താങ്ങി വിദുരർ ശവംപോലങ്ങു നിന്നുപോയ്
തല താഴ്ത്തിദ്ധ്യാനമാണ്ടു വീർത്തു പാമ്പുകണക്കിനെ. 43

ധൃതരാഷ്ട്രൻ ഹൃഷ്ടനായിച്ചോദ്യംചെയ്തിതു വീണ്ടമേ
ജയിച്ചതെന്താണെന്താണെന്നകാരം മൂടിയില്ലവൻ. 44

ദുശ്ശാസനാദികളുമായേററം ഹർഷിച്ച കർണ്ണനും;
മററുള്ള സഭ്യന്മാർക്കപ്പോൾ കണ്ണുനീർ വീണിതേററവും. 45

അമ്മട്ടോതിസ്സൗബലനോ ജിതകാശി മദോൽക്കടൻ
ജയിച്ചിതെന്നങ്ങക്ഷങ്ങൾ വീണ്ടുമൊന്നു മയക്കിനാൻ.

46

====66.വിദൂരവാക്യം====

പണയംവഴി തങ്ങൾക്കധീനയായ പാഞ്ചാലിയെ വിളിച്ചുകൊണ്ടു വരാൻ ദുർയ്യോധനൻ വിദൂരനോടു പറയുന്നു. അടങ്ങിക്കിടക്കുന്ന കടുവയെ മാൻ ചെന്നു കോപിപ്പിക്കുന്നതുപോലെയാണു് ദുര്യോധനന്റെ പ്രവർത്തി യെന്നും കുരുകുലത്തിനു സർവ്വനാശം സംഭവിക്കാൻ കാലം അടുത്തിരിക്ക യാണെന്നും വിദൂരൻ പറയുന്നു.

         

ദുര്യോദൻ പറഞ്ഞു
വരൂ ക്ഷത്താവേ, പാണ്ഡവർക്കിഷ്ടമേറു-
മാബ്‍ഭാര്യയാം കൃഷ്ണയെക്കൊണ്ടുപോരൂ
അടിക്കട്ടേ ഗൃഹമെത്തട്ടെ വേഗം
പാർത്തീടട്ടേ ദാസിമാരൊത്തപുണ്യാ. 1
വിദുരൻ പറഞ്ഞു
ദുർവ്വാക്കല്ലോ നിൻതരക്കാരുരയ്‍ക്കൂ
നീ മന്ദ, കാണ്മീലിഹ പാശബന്ധം
കടുന്തൂക്കിൽ തൂങ്ങി നീയോർപ്പതില്ലാ
വ്യാഘ്രങ്ങളേ മാൻ ചൊടിപ്പിച്ചിടുന്നൂ. 2

നിൻ തലയ്ക്കുണ്ടു സർപ്പങ്ങൾ കോപിച്ചേററം വിഷോൽബണർ
കോപിപ്പിക്കേണ്ടെടോ മന്ദ, കാലനൂർക്കു ഗമിക്കൊലാ. 3

ദാസീഭാവത്തിലായീടാൻ വയ്യാ പാഞ്ചാലി പാർത്ഥിവ!
അസ്വതന്ത്രൻ പണയമായ് വെയ്ക്കയാലെന്നു മമ്മതം. 4

വഹിക്കുന്നൂ മുളപോലാത്മഘാതി
ഫലം മന്നൻ ധൃതരാഷ്ടന്റെ പുത്രൻ
ചൂതോ മഹാഭയവൈരത്തിനല്ലോ
മൂഢൻ കാണുന്നില്ലിവന്നന്തകാലം 5

മർമ്മച്ഛിത്താവൊല്ല ചൊല്ലൊല്ല രൂക്ഷം
ഹീനത്താലേ പരനേ വെന്നിടൊല്ലാ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/819&oldid=157162" എന്ന താളിൽനിന്ന് ശേഖരിച്ചത്