ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉടനെല്ലാം ദ്വിജന്മാരും പെടുംകനിവൊടെത്തിനാർ
സ്വസ്ത്യാത്രേയൻ മഹാരാജനു കുശികൻ ശംഖമേലൻ 24

ഉദ്ദാലകൻ കഠൻ പിന്നെ ശ്വേതൻ പുകൾപൊരുത്തവൻ
ഭാരദ്വാജൻ കൗണകുത്സ്യനാർഷ്ടിഷേണൻ സഗൗമതൻ. 25

പുത്രനോടും പ്രമതിയും മററുള്ള മുനിമുഖ്യരും
ഭുജംഗവിഷമേറേറവം പ്രാണൻപോയുള്ള കന്യയെ 26

കണ്ടു കേണാർ കനിവെടും, രുരുമാത്രം പുറത്തുപോയ് ;
മറെറല്ലാ വിപ്രരും വാണാർ മുററുമായവിടെത്തദാ. 27

9. പ്രമദ്വരാപുനർജ്ജീവനം

രുരുവിന്റെ വിലാപം തന്റെ ആയുസ്സിൽ പകുതിഭാഗം പ്രമദ്വരയ്ക്കു കൊടുക്കാമെന്ന കരാറിന്മേൽ, ഒരു ദേദൂതന്റെ അനുഗ്രഹത്തോടുകൂടി, രുരു പ്രമദ്വരയെ പുനർജ്ജീപ്പിക്കുന്നു. തന്റെ പ്രേമഭാജനത്തെകൊന്ന കോപം നിമിത്തം രുരു സർപ്പവംശത്തെ സംഹരിക്കാൻ പുറപ്പെടുന്നു. ഒരുദിവസം കൊല്ലാനായി വടിയോങ്ങിയപ്പോൾ ഒരു ചേര താൻ നിരപരാധിയാണെന്നു രുരുവിനോടു പറയുന്നു.

സൂതൻ പറഞ്ഞു

ആ മഹാബ്രാഹ്മണശ്രേഷ്ഠരവിടെച്ചേർന്നിരിക്കവേ
രുരു വൻ കാട്ടിലുൾപ്പുക്കു കരഞ്ഞാനാതി സങ്കടാൽ. 1

ശോകംമൂലം വിലാപങ്ങൾ പലതും ചെയ്തിടുന്നവൻ
പറ‍ഞ്ഞു ദുഃഖാൽ പ്രിയയാം പ്രമദ്വരയെയോർത്തഹോ! 2

രുരു പറഞ്ഞു
എനിക്കും സങ്കടം ബന്ധുജനത്തിനും വളർത്തവൾ
മണ്ണിൽ കിടക്കുന്നു ദുഃഖമിന്നിതിൽ പരമെന്തുവാൻ? 3

പരം ഞാൻ ദാനവും പിന്നെത്തപസ്സും ഗുരുസേവയും
ചെയ്തിരിക്കിൽ ജീവനിട്ടു വരട്ടേ മമ വല്ലഭ. 4

ജന്മംതൊട്ടു മനംവെച്ചു ഞാൻ മുററും വ്രതമേല്ക്കുകിൽ
പ്രമദ്വരയെഴുന്നേററീടട്ടേ ഝടിതി ഭാമിനി. 5

സൂതൻ പറഞ്ഞു
ഭാര്യാത്ഥം ദുഃഖമോടേവമായവൻ വിലപിക്കവേ
ദേദൂതൻ കാട്ടിൽ വന്നാ രുരുവോടേവമോതിനാൻ. 6

ദേവദൂതൻ പറഞ്ഞു
രുരോ, നീ സങ്കടത്തോടീയുരപ്പതു വൃഥാവലേ
ധർമ്മാത്മാൻ, മൃതനാം മർത്ത്യൻ വീണ്ടും ജീവിക്കുകില്ലെടോ. 7

ആയുസ്സൊടുങ്ങീയീഗ്ഗന്ധർവ്വാപ്സരഃകന്യകയ്ക്കെടോ
അതിനാൽ വെറുതേ താത, മതി മാഴ്കൊല്ല ചെററുമേ. 8

പണ്ടു ദേവകൾ കല്പിച്ചിട്ടുണ്ടുപോയവുമൊന്നിതിൽ
ചെയ് വതുണ്ടുനീയെങ്കിൽകൈവരും തേ പ്രമദ്വര. 9

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/82&oldid=157163" എന്ന താളിൽനിന്ന് ശേഖരിച്ചത്