ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

900

ദ്യൂതപൂർവ്വം


ഗുരുക്കന്മാർ ഗുരുവിന്മട്ടുകാരു-
മവർക്കടുത്തിങ്ങനെ നിന്നുകൂടാ. 36

നൃശംസകൃത്താമെടാ, നീച, വസ്ത്രം
ഛേ ഛേ കിഴിക്കൊല്ല വലിച്ചിടൊല്ലാ
നിങ്കൽ ക്ഷമിക്കില്ലിതു രാജപുത്ര-
രിന്ദ്രാദിവാനോർ തുണനില്ക്കിലും തേ. 37

ധർമ്മതസ്ഥനാം മഹിതൻ ധർമ്മപുത്രൻ
ധർമ്മം സുക്ഷ്മം നിപുമന്മാർക്കു കാണാം
വാക്കാലുമെ നാഥനു തെല്ലുപോലും
ദോഷം നിനയ്ക്കാ ഗുണമെന്നിയേ‍ഞാൻ. 38

   ഇതിങ്ങകാര്യം കുരുവീരമദ്ധ്യേ
തീണ്ടരിയാമെന്നെ വലിച്ചതും നീ
നിന്ദിച്ചിടുന്നില്ലിതൊരാളുമെന്തോ
നിൻ ചിത്തവൃത്തിക്കവർ ചേർന്നിരിക്കാം 39

ഹാ! നഷ്ടമായ്പോയിതു ഭാരതർക്കു
ധർമ്മം ക്ഷാത്രസ്ഥിതി കാണ്മോർ നടപ്പും
കുരുക്കൾ തൻ ധർമ്മമര്യാദ തെററി-
നടപ്പു കാണ്മൂ കൗരവന്മർ സദസ്സിൽ. 40

ദ്രോണർക്കുമീബ്‌ഭീഷ്മനുമില്ല സത്വം
മഹാത്മാവാം വിദുരർക്കും തഥൈവ
രാജാവിന്നും ശരി, കാണുന്നതില്ലീ-
യുഗ്രം ധർമ്മം കുരുവൃദ്ധോത്തമന്മാർ. 41

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിക്കരുണം കേണു കൃഷ്ണ
കോപിച്ചോരാക്കാന്തരിൽക്കണ്ണയച്ചൂ
കോപം പൂണ്ടാപ്പാണ്ഡവന്മർക്കതൊന്നു-
ദ്ദീപിപ്പിച്ചാൾ തൻ കടാക്ഷങ്ങളാലേ. 42

രാജഭ്രംശം ധനരത്നാദിനാശ-
മിതെന്നാലും പററിയില്ലത്രമാത്രം
കോപംകൂട്ടിക്കൃഷ്ണവിട്ടോരു തീക്ഷ്‌ണ-
കടാക്ഷത്താൽ പെട്ട ദു‌‌‌ഖത്തിനൊപ്പം. 43

ദുശ്ശാസനൻ കൃപണപ്പെട്ട കാന്ത-
ന്മാരെ നോക്കും കൃഷ്ണയെപ്പാർത്തു വീണ്ടും
മോഹിച്ചോളെപ്പോലെയിട്ടൊന്നുലച്ചു
'ദാസീ'യെന്നാനുച്ചഹാസത്തിനോടും. 44

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/825&oldid=157169" എന്ന താളിൽനിന്ന് ശേഖരിച്ചത്