ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപദീകർഷണം 903


ക്രുരർ വൈരികൾ നിൻ ധർമ്മഗൗരവത്തെക്കെടുത്തിതോ? 7
ശത്രുപ്രിയം ചെയ്തിടൊല്ലേ മുഖ്യധർമ്മം ചരിക്ക നീ
ആരു ലംഘിച്ചിടും ധർമ്മനിഷ്ഠനാം ജ്യേഷ്ഠനെപൂമാൻ? 8

എതിരാൾ വിളിയാൽ ക്ഷാത്രവ്രതമോർത്തീ നശ്വരൻ
പരേച്ഛയാൽ കളിക്കുന്നൂ നമുക്കിന്നു യശസ്സരം. 9

ഭീമൻ പറഞ്ഞു
ശരിയാണിതു യുക്തം ഞാനറിയാതേ ബലാലുടൻ
കത്തുന്ന തീയിൽ കൈ രണ്ടും ദഹിപ്പിച്ചേനെയർജ്ജൂന! 10

വൈശമ്പായനൻ പറഞ്ഞു
ഏവം മാഴ്കും പാണ്ഡവരെപ്പാർത്തുമാദ്ധൃതരാഷ്ട്രജൻ
ക്ലേശിക്കും കൃഷ്ണയെക്കണ്ടും വികർണ്ണൻ ചൊല്ലിയതിങ്ങനെ. 11

വികർണ്ണൻ പറഞ്ഞു
പാഞ്ചാലി ചെയ്ത ചോദ്യത്തിനുത്തരം ചൊല്ല ഭ്രപരേ!
വാക്യത്തെ വിവരിക്കാഞ്ഞാൽ നമുക്കു നരഗം ദൃഢം. 12

ഭീഷ്മരീദ്ധൃതാരാഷ്ട്രൻ താനിരുപേർ കുരുവൃദ്ധരാം
അവർ ചൊല്ലിലൊന്നുമിന്നീ വിദ്വാൻ വിദൂരർതാനുമേ. 13

ഏവർക്കും ഗുരുവാം ഭാരദ്വാജനും കപരും പരം
ദ്വിജേന്ദ്രന്മാരിതിന്നെന്താണൊന്നും ചൊല്ലാത്തതുത്തരം? 14

മററുള്ള മന്നവേന്ദ്രന്മാർ നാനാദികീന്നു വന്നവർ
കാമക്രോധങ്ങൾ കൈവിട്ടു യഥാമതി കഥിക്കണം. 15

ശുഭയാകുന്ന പാഞ്ചാലിയെ വീണ്ടും ചൊന്നോരു വാക്കിനെ
ചിന്തിച്ചാർക്കാർക്കെന്തു പക്ഷം മന്നരേ, ചൊൽവിനുത്തരം. 16

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊന്നാൻ സർവ്വസഭ്യന്മാരേടും പലപാടവൻ
നല്ലതോ ചീത്തയോ ചെററും ചൊല്ലീലവനൊടാ നൃപൻ. 17

പലവട്ടം നൃപരൊടാ വികർണ്ണൻ ചൊന്നതിനുമേൽ
കൈകൊണ്ടു കൈഞെരിച്ചുകിൽ നെടുവീർപ്പിട്ടുചൊല്ലിനാൻ.

വികർണ്ണൻ പറഞ്ഞു
ചോദ്യത്തിന്നുത്തരം ചൊൽവി, നില്ലെന്നാൽ വേണ്ട മന്നരേ!
ഇന്നു ഞാൻ കണ്ടിടും ന്യായം പറയാം ഹേ കുരുക്കളെ! 19

വ്യസനങ്ങൾ നൃപന്മാർക്കു നാലുണ്ടല്ലോ നരേന്ദ്രരേ!
നായാട്ടു കുടി ചൂതാട്ടം സ്ത്രീയിലുള്ളതിസക്തിയും. 20

ഇവയിൽ സക്തനാം മർത്ത്യൻ ധർമ്മം കൈവിട്ടു നിന്നിടും
അമ്മട്ടുള്ളോൻ ചെയ്ത കൃത്യം ചെയ്തതായ് വെച്ചിടാ ജനം. 21

എന്നാലീപ്പാണ്ഡവൻ പാരം വ്യവസായത്തിലമർന്നവൻ
ചൂതാട്ടക്കാർ വിളിച്ചിട്ടു പണയംവെച്ചു കൃഷ്ണയെ. 22

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/828&oldid=157172" എന്ന താളിൽനിന്ന് ശേഖരിച്ചത്