ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപതീകർഷണം 907


സുധന്വാവിൻ വാക്കു കേട്ടാലിലപോലെവിറച്ചുടൻ 71
ചോദിപ്പാൻ ചെന്നിതാദ്ദൈത്യൻ കശ്യപർഷീന്ദ്രസന്നിധൗ.
പ്രഹ്ളാദൻ പറഞ്ഞു
അങ്ങുന്നറിയുമേ ദൈവമാസുരം ബ്രാഹ്മണം പരം 72

ധർമ്മമെല്ലാം മഹാഭാഗ, കേൾക്കുകീദ്ധർമ്മസംശയം.
ചോദിച്ചാൽ മിണ്ടിടാഞ്ഞാലുമസത്യമുരചെയ്തിലും 73

അവന്നു പരലോകങ്ങളേതെല്ലാമെന്നു ചൊല്ലുക

കശ്യപൻ പറഞ്ഞു
അറിഞ്ഞുകൊണ്ടു മിണ്ടാത്തോൻ കാമക്രോധഭയാനുകൻ 74

ആയിരംതന്നെ വരുണപാശം തൻമെയ്യിലാക്കിടും
ശോകർണ്ണം പോലങ്ങുമിങ്ങും തട്ടുമ്മാറുരചെയ്‍വവൻ 75

ആയിരംതന്നെ വരുണപാശം തൻമെയ്യിലാക്കിടും
അവന്നൊരാണ്ടു ചെല്ലുമ്പോൾ കയറൊന്നറുമേവമാം 76

അതിനാൽ സത്യമോതേണം സത്യത്തെയറിയുന്നവൻ.
സഭയിങ്കലധർമ്മാനുവിദ്ധധർമ്മമുരയ്ക്കവേ 77

അവന്റെ ശല്യം തീർക്കാത്താസ്സഭ്യന്മാർ വിദ്ധരായ്‍വരും.
പാതിയേല്ക്കം സഭാനാഥൻ കാലശം ക്രിയ ചെയ്തവർ 78

കാലശം തെററിനെത്തെറെറന്നുരയ്ക്കാതുള്ള സഭ്യരും.
നിർദ്ദോഷനാം സഭാനാഥൻ സഭ്യർക്കും കുററമററുപോം 79

പാപം കുററക്കാരനിലാം നിന്ദ്യനെ നിന്ദചെയ്യുകിൽ.
ചോദിപ്പോനോടു തെററായിദ്ധർമ്മം പ്രഹ്ലാദ, ചൊല്ലിലോ 80

ഇഷ്ടപൂർത്തം പോക്കുമവർ കീഴ്മേലേഴേഴു പോരെയും.
ഹൃതവിത്തന്റേയും ദുഃഖം ഹതപുത്രന്റയും പരം 81

കടക്കാരന്റയും ദുഃഖം സ്വാർത്ഥം പൊയ്പോയവന്റെയും,
പതി പോയ സ്ത്രയുടേയും രാജഗ്രസ്തന്റെയും പരം 82

മകനില്ലാപ്പെണ്ണുടേയും പുലിവായ്ക്കേററവന്റെയും,
വേൾക്കാതെയുള്ളോളുടേയും സാക്ഷി തോല്പിച്ചവന്റെയും 83

ഈ ദുഃഖങ്ങൾ സമാനങ്ങളെന്നു ചൊൽവൂ സുരേശ്വരർ;
വിതഥം ചൊല്ലവോനേല്ക്കുമീ ദുഃഖങ്ങളശേഷവും. 84
പ്രത്യക്ഷം കണ്ടവൻ സാക്ഷി കേട്ടോനുനറിവോനുമാം
എന്നാൽ സത്യം ചൊന്ന സാക്ഷി ധർമ്മാർത്ഥഭ്രഷ്ടനായ് വരാ.
വൈശമ്പായനൻ പറഞ്ഞു
കശ്യപൻ ചൊന്നകേട്ടോതീ പ്രഹ്ലാദൻ മകനോടുടൻ:
“നിന്മേലാണീസ്സുധന്വാവിങ്ങെന്മേലാണംഗിരസ്സുമേ 86
നിന്മാതാവിൻ മേലയാണീസ്സുധന്വാവിന്റെയമ്മയും;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/832&oldid=157177" എന്ന താളിൽനിന്ന് ശേഖരിച്ചത്