ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൗപതീവരലാഭം 913

ചൂതിങ്കലീസ്സഭയിക്കൃഷ്ണയാമീ-
പ്പാഞ്ചാലിയെപ്പണയംവെച്ചു വീദ്വാൻ? 6

വൈശമ്പായനൻ പറഞ്ഞു
അച്ചൊൽ കേട്ടാബ്‍ഭീമനങ്ങത്യമർഷൻ
നിശ്വാസംകൊണ്ടീടിനാനാർത്തനായീ
ജാജാനുഗൻ ധർമ്മവാർകെട്ടുപെട്ടോൻ
നോക്കീ ചുടുമ്മട്ടവനേ രക്തനേത്രൻ. 7

ഭീമൻ പറഞ്ഞു
കോപിപ്പീലാ സൂതപുത്രങ്കലീ ഞാൻ
രാജൻ ദാസന്നുള്ള ധർമ്മത്തിൽ നില്പേൻ;
അങ്ങുന്നിവളെപ്പണയം വെച്ചിടാഞ്ഞാ-
ലെന്നാപ്പാർത്തിങ്ങനെ ചൊൽമോ രിപുക്കൾ? 8

വൈശമ്പായനൻ പറഞ്ഞു
ഭീമൻ ചൊന്നത് കേട്ടിട്ടു ദുര്യോധനനൃപൻ തദാ
മങ്ങി മിണ്ടാതെ നില്ക്കുന്ന യുധിഷ്ടിരനൊടോതിനാൻ. 9

ദുര്യോധനൻ പറഞ്ഞു
ഭീമാർജ്ജുനയമന്മാർ നിൻ ചൊല്പചിക്കമരുന്നവർ
നീ ചൊല്ക കൃഷ്ണ ജിതയായില്ലെന്നുണ്ടെങ്കിൽ മന്നവ! 10

വൈശമ്പായനൻ പറഞ്ഞു
എന്നക്കൗന്തേയനോടോതി സ്വവസ്ത്രം നീക്കിയങ്ങനെ
പാഞ്ചാലിയെപ്പാർത്തു ചിരിച്ചൈശ്വര്യമദമത്തനായ്. 11

കദളിത്തണ്ടിനിണയായ് സർവ്വലക്ഷണമൊത്തതായ്,
ആനത്തുമ്പിക്കൈയ്ക്കെതിരായ് വജ്രഗൗരവമുള്ളതായ്, 12

ഇടത്തേത്തുട കാണിച്ചൂ ഭീമനെദ്ധിക്കരിച്ചഹോ!
പാഞ്ചാലി നോക്കിനില്ക്കുമ്പോൾ കർണ്ണനെപ്പാർത്തു സസ്മിതം
അതു കണ്ടു ചുവന്നുള്ള കണ്ണുരുട്ടി വൃകോദരൻ
രാജമദ്ധ്യേ സഭ മുഴക്കിക്കൊണ്ടവനൊടോതിനാൻ.. 14

ഭീമൻ പറഞ്ഞു
പോരിലീ നിൻ തുട ഗദകൊണ്ടുടയ്ക്കാതിരിക്കിലോ
പിതൃക്കൾക്കുള്ള ലോകത്തിലെത്തീടേണ്ട വൃകോദരൻ. 15

വൈശമ്പായനൻ പറഞ്ഞു
ക്രൂദ്ധനാകുമവൻതന്റെ സർവ്വസ്സോദസ്സിൽനിന്നുമേ
കത്തും മരപ്പൊത്തിൽനിന്നാമ്മട്ടഗ്നിജ്ജ്വാല ചാടിതേ. 16

വിദൂരൻ പറഞ്ഞു
കാണ്മിൻ ഭയം ഭീമനിൽനിന്നു കാത്തു-
നില്പിൻ പ്രതീപാന്വയഭ്രപരെല്ലാം
ദൈവം മുൻപേ തീർപ്പുചെയ്തിട്ടു പിന്നീ-
ടിദ്ദുനയം ഭാരതർ ചെയ്തു നൂനം. 17

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/838&oldid=157183" എന്ന താളിൽനിന്ന് ശേഖരിച്ചത്