ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം 914


അതിദ്യൂതം ചെയ്തിതു ധാർത്തരാഷ്ടർ
വാദിക്കുന്നൂ സഭയിൽ സ്ത്രീനിമിത്തം
യോഗക്ഷേമം തീരെ മുടിഞ്ഞിടുന്നു

ദുർമന്ത്രത്തെക്കൗരവർ ചെയ്തിടുന്നൂ 18
കുരുക്കളേ , ധർമ്മമിതോർത്തുകൊള്ളുവിൻ

ദുഷിക്കുമ സഭ ധർമ്മം ദുഷിച്ചാൽ

തോല്ക്കുമ്മുൻപിങ്ങിവളെച്ചതിലീശൻ
ഗ്ലഹംചെയ്തിൽ പണയം പററിയേനെ. 19

സ്വപ്നേ നേടിക്കൊണ്ട വിത്തത്തിനൊക്കു-
മനീശ്വരൻ പണയം തന്ന വസ്തു
ഗാന്ധാരരാജന്റ വചസ്സുകേട്ടു
കുരുക്കളെ, ചെയ്യൊലാ ധർമ്മഭംഗം. 20

ദുര്യോധനൻ പറഞ്ഞു
ഭീമന്റേയും ഫൽഗുണന്റെയുമീ ഞാൻ
മാദ്രേസന്മാരുടെയും ചൊല്ലിൽ നില്പേൻ
ഉരയ്ക്കട്ടേ ധർമ്മജൻ സ്വാമിയല്ലെ-
ന്നെന്നാൽ ദാസ്യം വിട്ടു നീ യാജ്ഞസേനീ! 21

അർജ്ജുനൻ പറഞ്ഞു
ഗ്ലഹത്തിൻന്മുൻപീജ്ജനങ്ങൾക്കതീശൻ-
തന്നേ മാന്യൻ തമ്പുരാൻധർമ്മപുത്രൻ
ഇപ്പോൾത്തോറേറാരവിടുന്നാർക്കധീശ-
നെന്നോ കാണ്മിൻ കൗരവന്മാരശേഷം. 22

വൈശമ്പായനൻ പറഞ്ഞു
അപ്പോഴേക്കും ധൃതരാഷ്ട്രത്തി-
ലഗ്നിസ്ഥാനത്തോരിയിട്ടു കുറുക്കൻ
അതിന്നൊപ്പം രാസഭൗഘം കരഞ്ഞു
ചുററും രൗദ്രപ്പക്ഷികളും വിശേഷാൽ. 23
ആശ്ശബ്ദത്തേ വിദൂരൻ തത്വവേദി
കേട്ടു ഘോരം ഹന്ത! ഗാന്ധാരിതാനും
ഭീഷ്മൻ ദ്രോണൻ കൃപരും സ്വസ്തിയെന്നു
വീണ്ടും പറഞ്ഞാരവരുച്ചത്തിലപ്പോൾ. 24
പിന്നെഗ്ഗാന്ധാരീവിദൂരന്മാരറിഞ്ഞീ-
ഗേലാരോൽപാതസ്ഥിതി രാജാവോടായി
ഉണർത്തിച്ചാരേററമേററാർത്തിയോടു-
മതിൽപ്പിന്നെച്ചൊല്ലിനാൻ മന്നവേന്ദൻ. 25

ധൃതരാഷ്ട്രൻ പറഞ്ഞു
നീ കെട്ടു ദുര്യോധന, മന്ദബുദ്ധേ!
കുരുശ്രഷ്ഠന്മാരുടെയിസ്സദസ്സിൽ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/839&oldid=157184" എന്ന താളിൽനിന്ന് ശേഖരിച്ചത്